Latest NewsKeralaNews

നഗരത്തിലെ പ്രശസ്ത ഡോക്ടറുടേയും സ്ത്രീയുടെയും നഗ്നഫോട്ടോ : പ്രതിയെ തേടി പൊലീസ്

 

മലപ്പുറം: പ്രശസ്ത ഡോക്ടറുടേയും സ്ത്രീയുടേയും നഗ്ന ഫോട്ടോ പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതിയെ തേടി പൊലീസ് കര്‍ണാടകത്തിലേയ്ക്ക്. നഗ്ന ഫോട്ടോ ഉപയോഗിച്ച് ഡോക്ടറെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലാണ് പ്രതിയെ തേടി പൊലീസ് കര്‍ണാടകത്തിലേയ്ക്ക് തിരിച്ചത്. പോത്തുകല്ല് സ്വദേശി ജോബിനെയാണ് പോലീസ് തെരയുന്നത്.

ഇരുപതിലേറെ വര്‍ഷമായി നിലമ്പൂരില്‍ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ ഡോക്ടറെ കഴിഞ്ഞ പത്തിനാണ് പെണ്‍വാണിഭ സംഘം വയനാട് ലക്കിടിയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയി ബ്ലാക്‌മെയിലിങ്ങിന് ഇരയാക്കിയത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശി മണപ്പുറത്ത് രതീഷ് (27), കുനിപ്പാല സ്വദേശി ഷിജോ തോമസ്(29) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.

നിലമ്പൂര്‍ സി.ഐ: കെ.എം ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സ്ത്രീയെ നഗ്‌നയാക്കി ഡോക്ടറുടെ കൂടെനിര്‍ത്തി മൊബൈലില്‍ ഫോട്ടോയെടുക്കുകയും ഡോക്ടറുടെ പഴ്‌സിലുണ്ടായിരുന്ന 20,000 രൂപ അപഹരിക്കുകയും ചെയ്തു. പത്തു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായാണു കേസ്.

മുഖ്യസൂത്രധാരന്‍ ജോബിനാണെന്നു പിടിയിലായ പ്രതികളെ ചോദ്യംചെയ്തതില്‍നിന്നു വ്യക്തമായി. കേസില്‍ ഉള്‍പ്പെട്ട രണ്ടു സ്ത്രീകളില്‍ ഒരാളുമായി ഡോക്ടര്‍ക്കുണ്ടായിരുന്ന വാട്‌സ് ആപ്പ് സൗഹൃദമാണ് ബ്ലാക്‌മെയിലിങ്ങിന് ഇടയാക്കിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. ഡോക്ടറുടെ വാട്‌സ് ആപ്പ് സൗഹൃദം മനസിലാക്കിയ രതീഷാണ് ജോബിനോട് ഇക്കാര്യം പറയുകയും ഡോക്ടറെ ട്രാപ്പില്‍പ്പെടുത്താന്‍ പദ്ധതിയിടുകയും ചെയ്തത്.

ഡോക്ടര്‍ക്കൊപ്പം നഗ്‌നയായി ഫോട്ടോയെടുക്കാന്‍ ജോബിന്‍ ഒരു സ്ത്രീയെ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്നു പ്രതികള്‍ പോലീസിനോടു പറഞ്ഞു. കേസില്‍ പ്രതിയായ ഒരു സ്ത്രീ ഒന്‍പതു മാസം ഗര്‍ഭിണിയും മറ്റേയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളുമാണെന്നു പോലീസ് പറഞ്ഞു.

വാട്‌സ്ആപ്പ് സൗഹൃദമുള്ള സ്ത്രീ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ വയനാട് ലക്കിടിയിലെ റിസോര്‍ട്ടിലെത്തി. രോഗിയായി എത്തിയ സ്ത്രീയുമായാണു ഡോക്ടര്‍ക്ക് ആദ്യം വാട്‌സ് ആപ്പ് സൗഹൃദമുണ്ടായിരുന്നതെങ്കിലും പിന്നീട് ഈ സ്ത്രീപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ ബന്ധുവാണെന്നു പറഞ്ഞ് മറ്റൊരു വ്യാജ വാട്‌സ് ആപ്പ് നമ്പര്‍ ഉപയോഗിച്ചാണു ഡോക്ടറുമായി പ്രതികള്‍ സംസാരിച്ചിരുന്നത്.

രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്ന് വാടകക്കെടുത്ത സ്ത്രീയെ നഗ്‌നയാക്കി ഡോക്ടറുടെ കൂടെ നിര്‍ത്തി മൊബൈലില്‍ ഫോട്ടോ എടുക്കുകയായിരുന്നു. സ്ത്രീയും ഡോക്ടറും നഗ്‌നരായി നില്‍ക്കുന്ന ഫോട്ടോകള്‍ പോലീസിനു ലഭിച്ചു. കൂടുതല്‍ പണം ആവശ്യപ്പെട്ടു നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെയാണു ഡോക്ടര്‍ പോലീസില്‍ പരാതിപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button