KeralaLatest NewsNews

വി എം സുധീരന്റെ വീടിനു നേരെ കടുത്ത കൂടോത്ര പ്രയോഗം : ഇത് ഒന്‍പതാം തവണയെന്ന് സുധീരൻ

തിരുവനന്തപുരം: കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്റെ വീടിനു നേരെ കൂടോത്ര പ്രയോഗം. വീട്ടുവളപ്പില്‍ കുപ്പിയില്‍ കുഴിച്ചിട്ട നിലയിലാണ് ചെമ്പ് തകിടുകളും, ചെറു ശൂലങ്ങളും, വെള്ളാരങ്കല്ലുകളും സുധീരനു ലഭിച്ചത്. ഇത് ഒന്‍പതാം തവണയാണ് ഇത്തരത്തില്‍ കൂടോത്രപ്രയോഗം ഉണ്ടാകുന്നതെന്ന് സുധീരന്‍ പറയുന്നു. ഈ സംഭവത്തിൽ പരാതി നൽകിയ ശേഷം ഇത്തരം വേലത്തരം കാണിക്കുന്നവരെയോര്‍ത്തു സഹതാപം മാത്രമേയുള്ളുവെന്ന് സുധീരന്‍ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇന്നു രാവിലെ വീടിനോട് ചേർന്നുള്ള ഗാർഡനിലെ ഒരു വാഴച്ചുവട്ടിൽ നിന്നും ലഭിച്ച കുപ്പിയിൽ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ. ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.

നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടർച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കൽ കോളേജ് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button