WildlifeNorth IndiaWildlifeWest/CentralHill StationsHill StationsCruisesCruisesAdventureAdventureIndia Tourism Spots

ഗുജറാത്തിലെത്തിയാൽ തീർച്ചയായും സന്ദർശിക്കേണ്ട വെള്ളച്ചാട്ടങ്ങള്‍

യാത്ര പോകുമ്പോള്‍ പ്രത്യേകിച്ചും പ്രകൃതിയെ ആസ്വദിക്കുന്ന യാത്രകള്‍ ആണെങ്കില്‍ ഒരിക്കലും ഒഴിച്ചുകൂടാനാക്കാത്ത ഒന്നാണ് വെള്ളച്ചാട്ടങ്ങള്‍ കാണുന്നത്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിക്കുന്ന ചില ഗുജറാത്തിലെ ചില വെള്ളച്ചാട്ടങ്ങള്‍ പരിചയപ്പെടാം..

ഗിറ ധോദ് വെള്ളച്ചാട്ടം

ഗുജറാത്തിലെ ഏറ്റവും മനോഹരമായ ജലപ്രവാഹമാണ് ഗിറ ധോദ് വെള്ളച്ചാട്ടം. ഗുജറാത്തിലെ ദാങ്ങ് ജില്ലയിലെ ചെറുപട്ടണമായ വാതായിലാണ് ഗിറ ധോദ് വെള്ളച്ചാട്ടം നിലകൊള്ളുന്നത്. ഈ വെള്ളച്ചാട്ടത്തിന്റെ പ്രധാന പ്രത്യേകത പ്രശാന്തപൂർണ്ണമായ അന്തരീക്ഷവും ചൈതന്യം ചൊരിയുന്ന ചുറ്റുപാടുകളുമാണ്. ഇവിടെ നിൽക്കുമ്പോൾ നിങ്ങൾക്ക് പക്ഷികളുടെ കലപില ശബ്ദവും പ്രകൃതിയുടെ വിസമയ സൗന്ദര്യവുമൊക്കെ ആവോളം നുകരാം.

മൺസൂൺ കാലയളവിൽ ജലനിരപ്പ് അതിന്റെ ഉച്ചസ്ഥായിലെത്തുമെങ്കിലും, വർഷത്തിലെ മറ്റ്മാസങ്ങളിൽ എല്ലായ്പ്പോഴും അത് ഒരോ സമതുലാവസ്ഥയിൽ തുടർന്നു പോകുന്നു, മനസിനെ ശാന്തമാക്കുന്ന പറഞ്ഞു അറിയിക്കാന്‍ കഴിയാത്ത ഒരു പ്രശാന്ത സമ്മാനിക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടമായി മാറിക്കഴിഞ്ഞു.

നിനായ് വെള്ളച്ചാട്ടം

പ്രകൃതിയെ തൊട്ടുതലോടാൻ ഇറങ്ങിത്തിരിച്ച എല്ലാ സഞ്ചാരികളും തീർച്ചയായും കാണേണ്ട ഒന്നാണ് നിനായ് വെള്ളച്ചാട്ടം.

   ഗുജറാത്തിലെ മലനിരകളിൽ നിന്നും സമൃദ്ധമായ സസ്യശ്യാമളത നിറഞ്ഞ കൊടുങ്കാടുകളിലൂടെ ഒഴുകിയെത്തുന്ന ജലധാരകളെ കൊണ്ട് ഏറ്റവും മനോഹരമായതാണ് നിനായ് വെള്ളച്ചാട്ടം നർമ്മദ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

ഏതാണ്ട് 30 അടി ഉയരത്തിൽ നിന്നാണ് പ്രവഹിച്ചെത്തുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് മനോഹരമായ ഒരു അനുഭൂതി സമ്മാനിക്കുന്നു. ഈ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ക്ക് ശൂൽപനേശ്വർ വന്യജീവി സങ്കേതവും സന്ദർശിക്കാം. നിരവധി പക്ഷിക്കൂട്ടങ്ങളുടേയും അപൂർവമായ അനവധി മൃഗങ്ങളുടെയും വാസസ്ഥലമായ ഈ സങ്കേതം നിനായ് ജലപ്രവാഹത്തിന്റെ സമീപ പരിസരങ്ങളിലായി നിലകൊള്ളുന്നു .ഇവിടെ വിപുലമായി പടർന്നുപന്തലിച്ച് നിൽക്കുന്ന സസ്യശ്യാമളത ഈ നീർ പ്രവാഹത്തിന്റെ മാറ്റുകൂട്ടുന്നു. അനവധി ഫോട്ടോഗ്രാഫർമാരാണ് ആഴ്ചകൾ തോറും പകിട്ടേറിയ ചിത്രങ്ങൾ പകർത്താനായി ഇവിടെ എത്തിച്ചേരുന്നത്.

സാർവാനി വെള്ളച്ചാട്ടം

നർമ്മദ പുഴയൊഴുകുന്ന ജില്ലയിലെ മറ്റൊരു മനംമയക്കുന്ന സൗന്ദര്യപ്രവാഹമാണ് , സാർവാനി വെള്ളച്ചാട്ടം അഥവാ ജുന ഗാത്താ വെള്ളച്ചാട്ടം. ശൂൽപനേശ്വർ വന്യജീവി സങ്കേതത്തിന്റെ ഇടതൂർന്ന കാടുകൾക്കിടയിൽ കേവധിയ എന്ന സ്ഥലത്തി നരികിലായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇവിടം സ്വദേശീയരായ സഞ്ചാരികളെ കൊണ്ട് നിറയാനുള്ള പ്രധാന കാരണം വർഷത്തിലുടനീളമുള്ള നിലയ്ക്കാത്ത നീരൊഴുക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button