Latest NewsIndiaNews

ഭിന്നലിംഗക്കാർക്ക് അവസരം; ച​രി​ത്രം കു​റി​ക്കാ​നൊ​രു​ങ്ങി ഛത്തി​സ്ഗ​ഡ് പോലീസ് ഡിപ്പാർട്മെന്റ്

റാ​യ്പു​ര്‍: ഛത്തി​സ്ഗ​ഡ് പോ​ലീ​സി​ലേ​ക്കു ഭി​ന്ന​ലിം​ഗ​ക്കാ​രെ നി​യ​മി​ക്കാ​ന്‍ തീരുമാനം. സ്ത്രീ, ​പു​രു​ഷ വി​ഭാ​ഗ​ക്കാ​ര്‍​ക്കു​ള്ള അ​തേ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് പോ​ലീ​സി​ലേ​ക്ക് നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ന്ന ഭി​ന്ന​ലിം​ഗ​ക്കാ​ര്‍​ക്കും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​നാ​യി പോ​ലീ​സ് ഡിപ്പാർട്മെന്റ് റാ​യ്പൂ​രി​ല്‍ വ​ര്‍​ക്ഷോ​പ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​താ​യി എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സിയാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് പ്രി​തി​ക യാ​ഷി​നി എ​ന്ന ഭി​ന്ന​ലിം​ഗ​ക്കാ​രി ത​മി​ഴ്നാ​ട് പോ​ലീ​സി​ല്‍ നി​യ​മ​നം നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ ഏ​റെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് പ്രി​തി​ക​യു​ടെ നി​യ​മ​നം ഉ​റ​ച്ച​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button