വാഷിങ്ടൻ: യുഎസ് വിമാനങ്ങൾക്കുനേരെ ചൈനയുടെ ലേസർ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തിൽനിന്നാണു ലേസർ ആക്രമണമുണ്ടായതെന്ന് യു.എസ് വ്യക്തമാക്കി. അത്യാധുനിക ലേസറുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ രണ്ടു പൈലറ്റുമാർക്കു പരുക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടത്തിന് യുഎസ് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
Read Also: ജിയോയുമായി മത്സരിക്കാൻ മറ്റൊരു പ്ലാനുമായി ബിഎസ്എന്‍എല്‍
പൈലറ്റുമാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. അതേസമയം, ചൈനീസ് നാവികതാവളത്തിൽനിന്നു യുഎസ് വിമാനങ്ങൾക്കുനേരെ ആക്രമണമുണ്ടായെന്ന യുഎസ് ആരോപണം ചൈന നിഷേധിച്ചു. അന്വേഷണം നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനീങ് വ്യക്തമാക്കി. എന്നാൽ, ഏതാനും ആഴ്ചകളായി ജിബൂത്തിക്കു സമീപം ഇത്തരം ആക്രമണങ്ങൾ പതിവായിരിക്കുകയാണെന്നാണ് യുഎസ് ആരോപിക്കുന്നത്.
Post Your Comments