![thiruvanchur radhakrishnan](/wp-content/uploads/2018/05/thiruvanchur-radhakrishnan.png)
തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്ഥാനാര്‍ത്ഥി ചെന്ന് കണ്ടപ്പോള്‍ മാണിയും ജോസഫും അനുകൂല നിലപാടാണ് അറിയിച്ചതെന്നും വ്യക്തമാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് ഒരു വോട്ടും വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയോട് ഉറപ്പ് പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മറിച്ച് പറയില്ലെന്നാണ് പ്രതീക്ഷയെന്നും ജനാധിപത്യത്തില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെ.എം മാണിയെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ വ്യക്തിപരമായി ശ്രമിക്കുമെന്നും മാണിയുമായി സംസാരിക്കാന്‍ സന്നദ്ധനാമെന്നും വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
ബാര്‍ കോഴ ആരോപണത്തില്‍ നിന്ന് മുന്‍ മന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കിയത് താനാണെന്നും മാണി അഴിമതിക്കാരനല്ലെന്നും ചെന്നിത്തല പറഞ്ഞു. മാണിയെ വേട്ടയാടിയത് ഇടത് മുന്നണിയാണെന്നും മാണി അഴിമതിക്കാരനല്ലെന്നും അഭ്യന്തരവകുപ്പിനെതിരായ തെറ്റിദ്ധാരണ കെ.എം.മാണിക്ക് ഇപ്പോള്‍ മാറിയിട്ടുണ്ടാവാം എന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments