ഹൊസ്ദുര്‍ഗ്: കോഴിക്കടയില്‍ മോഷണം നടത്തി സിസിടിവിയുമായി കടന്നുകളഞ്ഞ മോഷ്ടാവ് ഹാര്‍ഡ് ഡിസ്കില്‍ കുടുങ്ങി പോലീസിന്റെ പിടിയിലായി. ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കടയിലെ സിസി ടി വി ക്യാമറയും മോണിറ്ററും മോഷ്ടിച്ച ശേഷം കടക്കുള്ളിലുണ്ടായിരുന്ന വിവിധ മതസ്ഥാപനങ്ങളുടെ നേര്ച്ചപ്പെട്ടികളിലുണ്ടായിരുന്ന പതിനായിരത്തോളം രൂപയും കവര്‍ന്നത്.
ഷരീഫിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് വിദഗ്ധ പരിശോധനക്കയച്ചപ്പോഴാണ് മോഷ്ടാവായ ഉമ്മറിന്റെ ദൃശ്യം ലഭിച്ചത്. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
ഉമ്മറിനെ ഉച്ചകഴിഞ്ഞ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ചൊവ്വാഴ്ച പുതിയകോട്ട റോയല്‍ കോഴിക്കടയില്‍ മോഷണം നടത്തിയ കാഞ്ഞങ്ങാട് ബാവനഗര്‍ സ്വദേശിയും നേരത്തെ റോയല്‍ കോഴിക്കടക്ക് തൊട്ടടുത്ത കടയിലെ ജീവനക്കാരനുമായ ഉമ്മറിനെയാണ് പോലീസ് ഹാര്‍ഡ് ഡിസ്കിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് അറസ്റ്റ് ചെയ്തത്. രാവിലെ കട തുറക്കാനെത്തിയപ്പോള്‍ ഉടമ ഷരീഫാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്.
Post Your Comments