ഇസ്ലാമിക വിശ്വാസ പ്രകാരം ഏറ്റവും അനുഗൃഹീതവും പുണ്യവും ഭയഭക്തിനിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ സമയമാണ് റമദാൻ. മെയ് 17 നാണ് ഈ വർഷം റമദാൻ ആരംഭിക്കുന്നത്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഉമിനീർ പോലും ഇറക്കാതെ കഴിച്ചുകൂട്ടി വൈകുന്നേരം നോമ്പ് അവസാനിപ്പിക്കുന്ന പുണ്യകാലമാണിത്. ഈ വിശ്വാസങ്ങളെ ബഹുമാനിക്കാനായി അമുസ്ലിങ്ങളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
Read Also: 20,000 രൂപയ്ക്ക് വീട്ടില്‍ മിനി ബാര്‍ തുടങ്ങാം! ആജീവനാന്ത ലൈസന്‍സ്
അതിലൊന്നാണ് പരസ്യമായി മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ആഹാരം കഴിക്കുന്നത്. കാരണം ഇസ്ലാം വിശ്വാസപ്രകാരം ഗർഭിണികളും, പ്രായമായവരും, അസുഖങ്ങൾ ഉള്ളവരുമൊഴികെ ബാക്കിയെല്ലാവരും നോമ്പ് നോക്കുന്നവരാണ്. നോമ്പ് നോക്കുന്നുണ്ടെങ്കിൽ തന്നെയും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും ഇവർ പോകാറുണ്ട്. ഇത്തരത്തിലൊരു സാഹചര്യത്തിൽ അവരുടെ വിശ്വാസം തകർക്കാതെ നോക്കേണ്ടത് ബാക്കിയുള്ളവരുടെ ഉത്തരവാദിത്തമാണ്.
ആഹാരം കഴിക്കുന്ന സമയത്ത് മീറ്റിംഗുകൾ വെയ്ക്കുന്നതും ഉചിതമല്ല. അബദ്ധത്തിൽ പോലും ആഹാരം കഴിക്കുന്നുണ്ടോ എന്ന് ചോദിച്ചുപോകുന്നത് പോലും തെറ്റാണ്. അതുകൊണ്ട് വർക്ക് മീറ്റിങ്ങുകൾ രാവിലെയോ ഇഫ്താറിന് കുറച്ച് മുൻപോ വെക്കുന്നതാണ് ഉചിതം. കൂടാതെ ഇഫ്താർ വിരുന്നിന് ആരെങ്കിലും ക്ഷണിച്ചാൽ അത് നിരസിക്കുകയും അരുത്. വണ്ണം കുറയ്ക്കാൻ ഫാസ്റ്റിംഗ് നല്ലതാണെന്നുള്ള രീതിയിലുള്ള സംസാരവും അരുത്. ഭക്ഷണം ഒഴിവാക്കി വണ്ണം കുറയ്ക്കാനുള്ള സമയമായി റമദാനെ ഒരിക്കലും കണക്കാക്കരുത്. കൂടാതെ അമുസ്ലിങ്ങൾക്കും നോമ്പ് നോക്കാവുന്നതാണ്.
Post Your Comments