ഖത്തര്‍ എയർവെയ്‌സ് ഇന്ത്യയിൽ വിമാന കമ്പനി ആരംഭിക്കുന്നു. ഖത്തറിന് എയർ ഇന്ത്യ വാങ്ങാന്‍ പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത്തരം നീക്കമില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ എല്ലാ രേഖകളും തയ്യാറാക്കി ഇന്ത്യയില്‍ പുതിയ വിമാനകമ്പനി തുടങ്ങാനാണ് ഖത്തറിന്റെ തീരുമാനം.
മറ്റെല്ലാ വിമാന കമ്പനികളെക്കാളും ലാഭത്തിലായ ഖത്തര്‍ എയർവെയ്‌സ് ഇന്ത്യയിലേക്ക് വരുന്നതോടെ വിമാന യാത്രാനിരക്ക് കുത്തനെ കുറഞ്ഞേക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. 20 ലധികം വിമാനങ്ങളുള്ള കമ്പനിയാണ് ഇന്ത്യയില്‍ ആരംഭിക്കുക. പൂര്‍ണമായും ഖത്തറിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനിയാകും ഇത്. പ്രവര്‍ത്തനങ്ങളും ഓഫീസുകളുമെല്ലാം ഇന്ത്യയില്‍ തന്നെയായിരിക്കും. ഇന്ത്യയ്ക്കാരായ ഉദ്യോഗസ്ഥരായിരിക്കും കമ്പനിയുടെ പ്രധാന കാര്യങ്ങളെല്ലാം നിയന്ത്രിക്കുക. എന്നാൽ കമ്പനിയെ സംബന്ധിക്കുന്ന തീരുമാനങ്ങൾ ഖത്തർ തന്നെ എടുക്കും.
പുതിയ വിമാന കമ്പനി തുടങ്ങുന്നതിന് ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടതിനുള്ള നീക്കങ്ങള്‍ ഖത്തര്‍ തുടങ്ങി കഴിഞ്ഞു. 2016 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമ പ്രകാരമാണ് ഖത്തര്‍ വിമാന കമ്പനി ഇന്ത്യയില്‍ തുടങ്ങുന്നത്. ഇതുപ്രകാരം 100 ശതമാനം ഓഹരി പങ്കാളിത്തതോടെ വിദേശ കമ്പനിക്ക് ഇന്ത്യയില്‍ പുതിയ കമ്പനി ആരംഭിക്കാന്‍ സാധിക്കും. ഈ നിയമ പ്രകാരമാണ് ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യയില്‍ പുതിയ കമ്പനി ആരംഭിക്കുന്നത്.
Post Your Comments