പാലക്കാട്: ബെംഗളൂരുവില്‍നിന്നു കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയെ പള്ളിയില്‍ ജുമുഅ നമസ്‌കരിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. കര്‍ണാടക പൊലീസ് കേരള പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ യാത്രക്കിടെ പള്ളി പ്രവേശനം ഇല്ലാത്തതിനാലാണ് അനുവദിക്കാതിരുന്നതെന്നാണ് പൊലീസ് വിശദീകരണം. മഅ്ദനിയെ പള്ളിയില്‍ കയറാന്‍ അനുവദിക്കാതിരുന്നതോടെ പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
ബംഗളൂരുവില്‍ നിന്ന് കൊല്ലത്തെ വസതിയിലേക്കുള്ള യാത്രക്കിടെയാണ് പാലക്കാട് കഞ്ചിക്കോടിന് സമീപത്തെ ചടയന്‍കാലയിലെ പള്ളിയിലാണ് മഅ്ദനി കയറിയത്. സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് മഅ്ദനിയെ പള്ളിയില്‍ കയറുന്നത് വിലക്കിയത്. എന്നാല്‍, ചര്‍ച്ചയെ തുടര്‍ന്ന് അദ്ദേഹത്തെ പ്രാര്‍ഥനക്ക് അനുവദിച്ചു. പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചര്‍ച്ച നടത്തി മഅ്ദനിയെ ജുമുഅ നമസ്‌കാരത്തിന് പൊലീസ് അനുവദിച്ചതോടെ പ്രശ്‌നം ഒത്തുതീര്‍ന്നു. ജുമുഅ നമസ്‌കാരത്തിന് ശേഷം അദ്ദേഹം കൊല്ലത്തേക്ക് യാത്ര തിരിച്ചു.
Post Your Comments