KeralaLatest NewsIndiaNews

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. മലപ്പുറം പ്രസ് ക്ലബിന് നേരെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമം സര്‍ക്കാര്‍ ഗൗരവമായി കാണും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

also read:ഹര്‍ത്താലില്‍നിന്ന് ടൂറിസം മേഖലയെയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം മലപ്പുറം സംഘ്​ ജില്ല കാര്യാലയത്തിന്​ നേരെ അജ്ഞാതര്‍ ഗുണ്ട്​ എറിഞ്ഞു എന്നാരോപിച്ച്‌ ആര്‍എസ്‌എസ് നടത്തിയ പ്രകടനത്തിനിടെ പ്രസ് ക്ലബിന് നേര്‍ക്ക് ആക്രമണം ഉണ്ടായിരുന്നു ആര്‍എസ്‌എസ് നടത്തിയ ആക്രമണത്തിൽ ചന്ദ്രിക ഫോട്ടോ​ഗ്രാഫര്‍ ഫുആദിന് പരിക്കേറ്റിരുന്നു. ആര്‍എസ്‌എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ചിത്രം എടുത്തതിനാണ് പ്രവർത്തകർ ഫുആദിനെ ആക്രമിച്ചത്. വ്യാഴാഴ്​ച രാവിലെ 11.30ഒാടെ മലപ്പുറം പ്രസ്​ ക്ലബിന്​ മുന്നിലായിരുന്നു​​ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button