തിരുവനന്തപുരം : ഹര്‍ത്താലില്‍നിന്ന് ആശുപത്രി, പാല്, പത്രം മുതലായവ അവശ്യ സര്‍വീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ പ്രയാസമുണ്ടാക്കുമെന്നത് കണക്കിലെടുത്ത് ടൂറിസം മേഖലയെ ഒഴിവാക്കാന്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ പോലും ഹര്‍ത്താല്‍ നടത്താന്‍ മുന്നിട്ടിറങ്ങുന്നതും നമ്മള് കാണുന്നുണ്ട്. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗമാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ ഭാഗമായി വ്യവസായ വാണിജ്യ മേഖലയിലെ പ്രമുഖരുമായി നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
Post Your Comments