ലക്നൗ: ഉത്തര്‍പ്രദേശിലെ അലിഗഡ് സര്‍വകലാശാലയില്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്. അലിഗഡില്‍ ഇന്ന് രണ്ട് മുതല്‍ അര്‍ധ രാത്രിവരെയാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കാമ്പസില്‍ നിന്നും ജിന്നയുടെ ചിത്രം മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധം രൂക്ഷമായതോടെ നിരവധി പൊലീസുകാരെയാണ് കാമ്പസില്‍ വിന്യസിച്ചിരിക്കുന്നത്. ചിത്രത്തിനെതിരെ യുപി ഉപമുഖ്യമന്ത്രി മൗര്യ രംഗത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
Post Your Comments