ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ പ്രതിഷേധം നടക്കുമ്പോൾ ഇന്ത്യയിലെ നടപടികളെ അഭിനന്ദിച്ചിരിക്കുകയാണ് ചൈന. രാജ്യത്തെ പൗരത്വ ബില്‍ പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ ചില സംസ്ഥാനങ്ങളിലെ ഇന്റര്‍നെറ്റ് റദ്ദാക്കിയതിനെ ചൈനീസ് മാധ്യമങ്ങള്‍ ന്യായീകരിച്ചു. ഇന്ത്യയിലെ ഈ നടപടിയെ ‘സാധാരണ രീതി’ എന്നാണ് ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെ ന്യായീകരിക്കുന്ന ചൈനീസ് മാധ്യമങ്ങള്‍ വിലയിരുത്തിയത്.
ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ചൈന ഏറ്റവും പിന്നിലാണ്. 2019ല്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മോശം രാജ്യമായി ചൈനയെ തെരഞ്ഞെടുത്തിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ചില സംസ്ഥാനങ്ങളില്‍ ഇന്ത്യ ഇന്റര്‍നെറ്റ് നിയന്ത്രണ വിധേയമാക്കിയിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക ദിനപത്രമായ പീപ്പിള്‍സ് ഡെയ്‌ലി ഇത് സംബന്ധിച്ച് എഡിറ്റോറിയല്‍ തന്നെ എഴുതിയിട്ടുണ്ട്. അസമിലും മേഘാലയയിലും ഇന്ത്യ നടത്തിയ നടപടി അര്‍ഥമാക്കുന്നത് ‘അടിയന്തിര സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റ് അടച്ചുപൂട്ടുന്നത് പരമാധികാരമുള്ള രാജ്യങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് നീക്കം’ എന്നാണ് പത്രം പറയുന്നത്.
65 കോടിയിലധികം ഉപയോക്താക്കളുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ ഇന്റര്‍നെറ്റ് വിപണിയാണ് ഇന്ത്യയിലുള്ളതെന്ന് പീപ്പിള്‍സ് ഡെയ്‌ലി എഡിറ്റോറിയലില്‍ പറയുന്നുണ്ട്. അവരില്‍ 3.2 കോടി പേര്‍ അസമിലും മേഘാലയയിലും മാത്രമാണ്. ദേശീയ സുരക്ഷയ്ക്ക് കാര്യമായ ഭീഷണിയുണ്ടാകുമ്ബോള്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റ് അടച്ചുപൂട്ടാന്‍ മടിച്ചില്ലെന്നും എഡിറ്റോറിയല്‍ പറയുന്നു.
Post Your Comments