Latest NewsKeralaNews

പിൻവാതിലിലൂടെ സിപിഎം പ്രവർത്തകരെ കുത്തിനിറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ; മീനാക്ഷി ലേഖി

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് സർക്കാർ സ്വന്തം പാർട്ടിക്കാരെമാത്രം കുത്തിനിറച്ചുകൊണ്ട് പിൻവാതിൽ നിയമനം നടത്തുകയാണെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി. ഒരു സംസ്ഥാനത്തും നടക്കാത്ത സംഭവമാണ് കേരളത്തിൽ നടന്നത്. പിഎസ് സി അംഗം പാർവ്വതി സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിനു പിന്നിൽ ചില ലക്ഷ്യങ്ങൾ ഉണ്ട്.

Read also:മൂന്നാറില്‍ ഭൂമി വിതരണം പാളി; കണ്ടെത്തിയത് വന്‍ ക്രമക്കേട്

കൂടാതെ കത്വാ വിഷയം മാത്രം രാജ്യത്ത് ഉയർത്തിക്കാട്ടിയതിന്‍റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുന്നു ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. നിയമന നിരോധത്തിനെതിരെ സെക്രട്ടറിയേറ്റിന് മുന്നിൽ യുവമോർച്ച നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മീനാക്ഷി ലേഖി.

shortlink

Related Articles

Post Your Comments

Related Articles


Back to top button