യുഎഇ : കടം കൊടുത്ത തുക തിരികെ ചോദിച്ചതിന് സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പ്രവാസി അറസ്റ്റില്‍. കടം കൊടുത്ത 2000 ദിര്‍ഹം തിരികെ ചോദിച്ചപ്പോളാണ് യുവാവ് പ്രകോപിതനായി സുഹൃത്തിനറെ വയറ്റില്‍ മൂര്‍ച്ചയേറിയ കത്തി കുത്തിയിറക്കിയത്.
ഈ വര്‍ഷം ആദ്യം അബുദബിയില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ പാക്കിസ്ഥാന് സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സുഹൃത്തും ദുബായ് സ്വദേശിയുമായ യുവാവ് പണം തിരികെ ചോദിച്ച് മുസാഫയിലെ താമസ സ്ഥലത്ത് എത്തിയിരുന്നു. ഇവിടെ വച്ച് ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും തുടര്‍ന്നുണ്ടായ വഴക്കിനിടെ പാക്കിസ്ഥാനി യുവാവ് കത്തിയെടുത്ത് കുത്തുകയായിരുന്നു എന്ന് സാക്ഷി മൊഴിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കരാനാണെന്ന് തെളിഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയ ശേഷം ഇപ്പോള്‍ വിചാരണ നടക്കുകയാണ്.
Post Your Comments