Latest NewsIndiaNewsUncategorized

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. 23 കാരനായ മദ്രസ അധ്യാപകന്‍ റഹ്മാന്‍ അന്‍സാരിയാണ് അറസ്റ്റിലായത്. 10 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി പീഡിപ്പിക്കപ്പെട്ടതെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അശോക് ചക്രവര്‍ത്തി പറഞ്ഞു.

കുട്ടികള്‍ വീട്ടില്‍ വന്നു കഴിഞ്ഞുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവത്തെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് ഏപ്രില്‍ 29 ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റഹ്മാനെതിരെ പോക്‌സോ നിയമപ്രകാരവും സെക്ഷന്‍ 377 പ്രകാരവും കേസെടുത്തിട്ടുണ്ട്.

മദ്രസയില്‍ 25 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇതില്‍ 18 പേരും ബീഹാറില്‍ നിന്നുള്ളവരും ബാക്കിയുള്ളവര്‍ ഹൈദരാബാദില്‍ നിന്നുള്ളവരാണ്. പ്രതി റഹ്മാനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button