Weekened GetawaysNorth IndiaWildlifeWildlifeHill StationsNorth EastIndia Tourism Spots

മനുഷ്യകുരങ്‌ ജനുസില്‍ പെട്ട ഹില്ലോക്ക്‌ ഗിബണുകളെ തേടി ഒരു യാത്ര

യാത്രകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. അവധിക്കാലം ആഘോഷിക്കാന്‍ പറ്റിയ ഇടങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കായി ഹോളോണ്‍ഗാപെര്‍ ഗിബണ്‍ വന്യ ജീവി സങ്കേതം നിങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ആസാമിലെ ഈ വന്യജീവി സങ്കേതം ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് ഹില്ലോക്ക്‌ ഗിബണുകളുടെ ആവാസ സ്ഥലമായ ഇന്ത്യയിലെ ഏക വന്യ ജീവി സങ്കേതമായതിനാലാണ്.

മനുഷ്യകുരങ്‌ ജനുസില്‍പെട്ടതാണ് ഹില്ലോക്ക്‌ ഗിബണുകള്‍. ഇന്ത്യയില്‍ ഹോളോണ്‍ഗാപെര്‍ ഗിബണ്‍ വന്യ ജീവി സങ്കേതത്തില്‍ മാത്രമേ ഇവയെ കാണാന്‍ കഴിയൂ. 20.98 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഈ വന്യ ജീവി സങ്കേതത്തില്‍ നിരവധി പക്ഷികളും മൃഗങ്ങളുമുണ്ട്‌. കുട്ടിത്തേവാങ്ക്‌, ആന, കടുവ, പുള്ളിപ്പുലി, ഈനാംപേച്ചി, പന്നിവാല്‍ കുരങ്ങന്‍, ആസാം മകാക്‌, കുറ്റിവാല്‍ കുരങ്ങന്‍ തുടങ്ങി നിരവധി ജന്തുക്കളെ ഇവിടെ കാണാന്‍ കഴിയും.

പക്ഷി നിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലമാണിത്‌. മലമുഴക്കി വേഴാമ്പല്‍, മീന്‍കൊത്തി, മല മൈന, ചകോരം, ദേശാടനപക്ഷികള്‍ ഉള്‍പ്പടെ നിരവധി പക്ഷികളെ ഇവിടെ കാണാന്‍ കഴിയും.

വന്യ ജീവി സങ്കേതത്തിലൊരു ചെറിയ വിശ്രമ കേന്ദ്രമുണ്ട്‌. താമസിക്കാനാ ഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക്‌ ചെയ്യണം. ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button