അബുദാബി ; യുഎഇയിൽ വിദേശികളായ ഫോൺതട്ടിപ്പു സംഘത്തെ പിടികൂടി പൊലീസ്. അബുദാബി– ദുബായ് ടാസ്ക്ഫോഴ്സുകളുടെ സംയുക്ത നീക്കത്തിലൂടെ 11 അംഗ ഏഷ്യൻ പൗരൻമാരെയാണ് പിടികൂടിയത്. ക്രഡിറ്റ് കാർഡ്, ബാങ്ക് നോട്ട്, ചെക്ബുക്, സിം കാർഡ്, പണം എന്നിവയും പ്രതികളിൽ നിന്ന് കണ്ടെടുത്തിയിട്ടുണ്ട്. നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് പ്രതികളെ കീഴടക്കിയതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. അതേസമയം ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീട്ടുകാര്‍ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും എല്ലാവരെയും പറ്റിച്ചിരിക്കുന്നത് ഒരേ രീതിയിലായിരുന്നെന്നും അൽഎയ്ൻ പൊലീസ് ഡയറക്ടറേറ്റ് ഡയറക്റ്റർ കേണൽ മുബാറക് സൈഫ് അൽ സബൂസി പറഞ്ഞു.
Also read ; യുഎഇയിലെ നിക്ഷേപകർക്ക് മുന്നറിയിപ്പുമായി അധികൃതർ
യുഎഇ സ്വദേശികളെയാണ് തുടർച്ചയായി ഇവർ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. വൻതുക സമ്മാനം നേടിയെന്ന രീതിയിൽ മെസേജ് ആദ്യം അയക്കും.ശേഷം പണം അയക്കുന്നതിനായി ബാങ്ക് വിവരങ്ങളും മറ്റും ആവശ്യപ്പെടും. സമ്മാനം മോഹിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നതോടെ ഇത് ഉപയോഗിച്ച് സംഘം പണം തട്ടിയെടുക്കുന്നതായിരുന്നു രീതി.
Post Your Comments