ഇന്ത്യയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളിൽ എത്തുന്നവര്‍ കാണുന്ന സ്വര്‍ഗ്ഗങ്ങളിലൊന്ന് ഷില്ലോങ് ആണ്. പ്രകൃതിയുടെ കണ്ടുതീര്‍ക്കാനാവാത്ത വിസ്മയങ്ങള്‍ ഒളിപ്പിച്ച ഇവിടം കണ്ണുകള കൊതിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാനാവാത്ത ഭംഗിയും മനോഹാരിതയും നിറഞ്ഞ ഇവിടുത്തെ സ്ഥലങ്ങള്‍ കണ്ടുതീര്‍ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടാണ്. ഷില്ലോങ്ങില്‍ എത്തിയാല്‍ ഉറപ്പായും കണ്ടുതീര്‍ക്കേണ്ട കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം…ഹില്‍ സ്റ്റേഷനുകളും ചെറിയ ഗ്രാമങ്ങളും ഒക്കെയുള്ള ഷില്ലോങ് കാഴ്ചകള്‍!
നഗാവോണ്‍
ഷില്ലോങ്ങില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗാവോണ്‍ ആസാമിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നാണ്. സംസ്ഥാനത്തെ ഏറ്റവും പച്ചപ്പുള്ള സ്ഥലങ്ങളില്‍ ഒന്നായ ഇവിടെ ചതുപ്പു നിലങ്ങളും കാടുകളും ഒക്കെ ധാരാളം കാണുവാന്‍ സാധിക്കും. കോലോങ് നദിയുടെ തീരത്താണ് ഇവിടം എന്നുള്ളതാണ് സഞ്ചാരികളെ കൂടുതലും ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
കോലോങ് നദിയുടെ സാമീപ്യം ഈ പ്രദേശത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. താളത്തില്‍ മെല്ലെ ഒഴുകുന്ന ഈ നദി ഇവിടെ എത്തുന്നവര്‍ക്ക് മുന്നില്‍ പ്രത്യേകമായൊരു അന്തരീക്ഷമാണ് നല്കുന്നത്.
Post Your Comments