ആദ്യ കാഴ്ച്ചയില്‍ തോന്നുന്ന പ്രണയം , ലവ് അറ്റ് ഫസ്റ്റ് സൈറ്റെന്നൊക്കെ പറയുന്നത് അക്ഷരാര്‍ഥത്തില്‍ ശരിയെന്ന് ഉറപ്പാക്കുന്നതാണ് ഖണ്ടാലയുടെ പ്രകൃതി ഭംഗി. വടിവോത്ത ശരീരമുള്ള സുന്ദരിയെപോലെയാണ് ഖണ്ടാലയുടെ മേനിയഴക്. ഇന്ത്യന്‍ ടൂറിസത്തില്‍ പടിഞ്ഞാറന്‍ സൗന്ദര്യത്തിന് പ്രഥമ സ്ഥാനം നല്‍കിയ ‘മിടുക്കി’ അവളാണ് ഖണ്ടാലയെന്ന പടിഞ്ഞാറന്‍ ഹില്‍ സ്റ്റേഷന്‍.
മഹാരാഷ്ട്രയില്‍ സഹ്യാദ്രി മലനിരകളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഖണ്ടാലയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് പ്രകൃതി ഭംഗിയുടെ വന്‍ ശേഖരമാണ്. മഹാരാഷ്ട്രയിലെ ലോനാവാലയും ഖണ്ടാലയുമാണ് പടിഞ്ഞാറന്‍ ഹില്‍ സ്‌റ്റേഷന്‍ ടൂറിസത്തിലെ സൂപ്പര്‍താരങ്ങള്‍. ആധുനിക വ്യവസായവത്കരണം തൊട്ടു തീണ്ടാത്ത, നാട്ടിന്‍ പുറത്തിന്റെ തനിമയും ഗന്ധവും ഇന്നും ഒളി മങ്ങാതെ കാത്തുസൂക്ഷിക്കുന്ന ഖണ്ടാലയുടെ കാമുകനും കാമുകിയുമായി മാറുകയാണ് ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയും.
സാഹസിക സഞ്ചാരികള്‍ കയറാന്‍ ഏറെ താല്‍പര്യപ്പെടുന്ന ബോര്‍ഘട്ട് മലനിരകള്‍ ഇവിടുന്ന് വെറും 8 കിലോ മീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയുടെ പടിഞ്ഞാറു ഭാഗത്ത് മുംബൈയില്‍ നിന്നും തെക്കു കിഴക്ക് 101 കിലോമീറ്റര്‍ ദൂരത്തിലും പൂനെയില്‍ നിന്ന് 69 കിലോമീറ്റര്‍ ദൂരെയുമായാണ് ഖണ്ടാല സ്ഥിതി ചെയ്യുന്നത്.
മറാഠാ സാമ്രാജ്യത്തിന്റെ സ്ഥാപകന്‍ ഛത്രപതി ശിവാജി ഭരിച്ചിരുന്ന പ്രദേശം കൂടിയാണിവിടം. വര്‍ഷങ്ങള്‍ പഴക്കമുള്ള ക്ഷേത്രങ്ങളാണ് ഖണ്ടാലയുടെ മറ്റോരു ആകര്‍ഷണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അനുഷ്ടാനങ്ങള്‍ ഒരു മുടക്കവും കൂടാതെയാണ് ഇവിടെ നടത്തി വരുന്നത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്താണ് ഈ പ്രദേശം ഖണ്ടാലയെന്ന സുന്ദരി അഴകുള്ളതായി മാറുന്നത്.
Post Your Comments