എട്ടു മാസം മുന്‍പ് ഡല്‍ഹിയിലേക്ക് ജോലിയ്ക്കായി പോയതാണ് ഈ 22കാരന്. നാളുകളോളം വിവരമൊന്നും ലഭിക്കാഞ്ഞതിനു ശേഷം വീട്ടുകാര്‍ കണ്ടത് മകന്റെ കൊലപാതകം. അതും വാട്ട്സാപ്പ് വീഡിയോയില്‍.
ഉത്തര്‍പ്രദേശിലെ സംബലിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംബല് സ്വദേശിയായ 22കാരന് അജബ് സിങ്ങിനെയാണ് അഞ്ചു പേര് ചേര്‍ന്ന് കോടാലിയ്ക്ക് വെട്ടിക്കൊന്നത്. വീഡിയോയില്‍ അജബിനെ യുവാക്കള്‍ ചേര്‍ന്ന് ഓടിക്കുന്നതും തളര്‍ന്നു വീണപ്പോള്‍ കോടാലിയ്ക്ക് വെട്ടിക്കൊല്ലുന്നതും വ്യക്തമായി കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസ് വീഡിയോ ദൃശ്യങ്ങള്‍ അജബിന്റെ കുടുംബത്തെ കാണിക്കുകയും ഇവര്‍ അത് അജബ് തന്നെയെന്ന് സ്ഥിതീകരിക്കുകയുമായിരുന്നു. അജബിന്റെ സഹോദരന്റെ ഫോണിലേക്കും അജ്ഞാത നമ്പരില്‍ നിന്ന് വീഡിയോ വാട്ട്സാപ്പ് വഴി ലഭിച്ചിരുന്നു. അജബിനെ അക്രമിച്ച സ്ഥലം ഏതാണെന്ന് അറിയാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments