ഒന്നിലേറെ ഭാര്യമാരെ പരസ്പരം അറിയാതെ പരിപാലിച്ചുപോയിരുന്ന ബിസിനസ്സുകാരന് അവസാനം പിടിവീണു. ഇയാളുടെ സ്വൈര്യ വിഹാരത്തിന് വിലങ്ങു തടിയായത് ഫേസ്‌ബുക്ക് ആയിരുന്നു. ഭര്‍ത്താവായ സമീര്‍ ഒമ്പതു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് കാണിച്ച് അഫ്ഷയെന്ന യുവതി താക്കൂര്‍ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. താന്‍ ഏഴാമത്തെ ഭാര്യയാണെന്നും അവര്‍ പരാതിപ്പെട്ടു. ഇതിനെ തുടർന്നാണ് പോലീസ് ഈ കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ അഫ്‌ഷയുടെ ഭർത്താവിന് പറയാനുള്ളത് ഇതായിരുന്നു.
തന്റെ തമാശകള്‍ ‘അവള്‍’ കാര്യമായെടുത്തതാണ് പ്രശ്‌നമെന്നും വെറും ‘മൂന്നു തവണ’ മാത്രമേ വിവാഹം കഴിച്ചിട്ടുള്ളൂ എന്നുമായിരുന്നു സമീറിന് പോലീസിനോട് പറയാനുണ്ടായിരുന്നത്. അഫ്‌ഷ പറയുന്നതിങ്ങനെ, “നേഹ എന്ന ഒരു സ്ത്രീ ഭര്‍ത്താവിന്റെ മൊബൈലിലേക്ക് സ്ഥിരമായി വിളിക്കാറുണ്ട്. ആ ഫോണില്‍ ഒന്നു തൊടാന്‍ പോലും അദ്ദേഹം സമ്മതിക്കാറില്ല. ഒരിക്കല്‍ അവരുടെ നമ്പര്‍ തരപ്പെടുത്തി അങ്ങോട്ട് വിളിച്ചപ്പോള്‍ സമീറിന്റെ ബന്ധുവിന്റെ ഭാര്യയാണെന്നാണ് പറഞ്ഞത്. ” തുടർന്ന് വിവിധ അക്കൗണ്ടുകളിലേക്ക് ഭര്‍ത്താവ് പണമയച്ചതും, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ബിസിനസ് ടൂറുകളും അഫ്ഷയില്‍ സംശയം ജനിപ്പിച്ചു.
തന്റെ കാറും പണവുമെല്ലാം അദ്ദേഹം എടുത്തുകൊണ്ടുപോവാറുണ്ടെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. അങ്ങനെയിരിക്കെയാണ് ഫേസ്ബുക്കില്‍ യാസ്മീന്‍ എന്ന സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് അഫ്ഷക്ക് ലഭിക്കുന്നത്. താന്‍ സമീറിന്റെ ഭാര്യയാണെന്ന് യാസ്മീന്‍ അഫ്ഷയോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ നേഹയും വിഷയമായി. നേഹയേക്കുറിച്ച് അടുത്തകാലത്ത് താനും അറിഞ്ഞതായി യാസ്മീനും സമ്മതിച്ചു. അതോടെ അതോടെ സമീറിന്റെ ‘സൂപ്പര്‍ സീക്രട്ടുകള്‍’ വെളിച്ചത്തായി. ബിസിനസ് ടൂർ കഴിഞ്ഞു തിരിച്ചെത്തിയ സമീറിനെതിരെ രണ്ടു ഭാര്യമാരും കേസ് കൊടുത്തു.
പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു. പിന്നീടുള്ള അന്വേഷണത്തില്‍ സമീര്‍ രാജസ്ഥാനിലെ ചിറ്റോര്‍ഗറുകാരനാണെന്നറിഞ്ഞു. മൂന്നു വിവാഹം കഴിച്ചിട്ടുണ്ട്, നേഹ ഒരു ഭാര്യയാണ്. അതില്‍ അദ്ദേഹത്തിന് മൂന്നു കുട്ടികളുമുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണം തുടരുകയാണ്.
Post Your Comments