പയ്യന്നൂര്‍: ഇരുപത്തിയഞ്ചുകാരന്റെ കൂടെ മുപ്പത്തിമൂന്നുകാരിയായ വീട്ടമ്മയുടെ വയനാട് കറക്കം. ഒടുവില്‍ ചുരം ഇറങ്ങിയപ്പോള്‍ പോലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ കാർ നിര്ത്താതെപോയതോടെയാണ് പോലീസ് ഇവരെ പിന്തുടർന്നത്. തുടർന്ന് ഇന്നു പുലര്‍ച്ചെ 3.30 ഓടെ പോലീസ് കമിതാക്കളെ പിടികൂടുകയായിരുന്നു. പറവൂരിലെ സ്വകാര്യ ബസ് ക്ലീനറായ 25 കാരനും പാണപ്പുഴയിലെ വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമായ 33 കാരിയുമാണ് പിടിയിലായത്.
ALSO READ:ഗള്‍ഫുകാരന്റെ ഭാര്യക്കൊപ്പം കാറില്‍ കറക്കം പതിവ് : പോലീസുകാരനെ സ്ഥലം മാറ്റി
ഭർത്താവുമായി അകന്നു കഴിയുകയാണ് യുവതി. ഭര്‍ത്താവിന്റെ അമ്മയും യുവതിയും മക്കളും മാത്രമായി വേറെ വീട്ടിലാണ് താമസിക്കുന്നത് ഇതിനിടയിലാണ് യുവാവുമായി യാത്ര പോയത്. യുവാവിന്റെ സുഹൃത്തിന്റെ കാറിലായിരുന്നു യാത്ര. മടക്കയാത്രയില്‍ കാറിൽ ഇന്ധനമടിക്കാനായി പയ്യന്നൂര്‍ പെരുമ്പയിലെത്തിയ ഇവരെകണ്ട് പോലീസ് കൈകാണിച്ചിട്ടും കാർ നിർത്താതെ പോകുകയായിരുന്നു.
Leave a Comment