Latest NewsKerala

മണ്ണിടിഞ്ഞു വീണ അപകടം ; രണ്ടു പേർ മരിച്ചു

കോഴിക്കോട് ; മ​ണ്ണി​ടി​ഞ്ഞു​വീ​ണ അപകടത്തിൽ രണ്ടു മരണം. ആശുപ്രത്രിയിൽ ചികിത്സയിലിരുന്ന ബീഹാർ സ്വദേശി കിസ്​മത്ത്, ജബ്ബാര്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകീട്ട്​ നാല്​ മണിയോടെ കോഴിക്കോട്​ റാം മനോഹര്‍ റോഡില്‍ ചിന്താവളപ്പില്‍ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു സ​മീ​പം മ​ണ്ണി​ടി​ഞ്ഞു​വീണുണ്ടായ അപകടത്തിൽ 9 അന്യസംസ്ഥാന തൊഴിലാളികളാണ് മ​ണ്ണി​ന​ടി​യി​ൽ​പ്പെ​ട്ടത്. കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു ലി​ഫ്റ്റ് സ്ഥാ​പി​ക്കാ​ൻ കു​ഴി​ച്ച കു​ഴി​യി​ലേ​ക്കാ​ണ് മ​ണ്ണി​ടി​ഞ്ഞു വീ​ണ​തെ​ന്നാ​ണ് വി​വ​രം. 20 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള കു​ഴി​യി​ലാ​ണു തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​യ​ത്.

എതിര്‍പ്പ്​ അവഗണിച്ച്‌​ മണ്ണെടുത്തതാണ്​ അപകടത്തിന്​ കാരണമെന്ന് ​തൊഴിലാളികള്‍ പറഞ്ഞു. ജെ.സി.ബി ഉപയോഗിച്ച്‌ മഴയില്‍ നനഞ്ഞ മണ്ണ് മാറ്റരുതെന്ന്​ തൊഴിലാളികള്‍ അറിയിച്ചിരുന്നെങ്കിലും ഇത്​അവഗണിക്കുകയായിരുന്നുവെന്നാണ്​ സൂചന.

Also read ; മണ്ണിടിഞ്ഞ് വീണ് അപകടം ; ​​ ഒരാൾ കുടുങ്ങി കിടക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button