ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊടും കുറ്റവാളിയായ മെന്റല്‍ എന്നറിയപ്പെടുന്ന സന്ദീപ് സിംഗ് കൊല്ലപ്പെട്ടു. അക്രമികളില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സിംഗിന്റെ കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ചുനിന്നു. ഇതോടെ പിന്നാലെ സാന്‍ട്രോ കാറിലെത്തിയവര്‍ പുറത്തിറങ്ങി സിംഗിനും അനുയായിക്കും നേരെ വെടിവയ്ക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ കാറിനെ എതിരാളികള്‍ പിന്തുടരുകയും തടഞ്ഞുനിര്‍ത്തി നിറയൊഴിക്കുകയുമായിരുന്നു. 25 ബുള്ളറ്റുകളാണ് സന്ദീപ് സിംഗിന്റെ ശരീരത്തില്‍ തുളഞ്ഞുകയറിയത്. ഇയാളുടെ സഹായിയും കൊല്ലപ്പെട്ടു. മുപ്പത്തി ഒന്പതുകാരനായ സിംഗിന്റെ പേരില്‍ കൊലക്കുറ്റം ഉള്‍പ്പെടെ 16 കേസുകളാണ് ഉണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെ തെക്ക്പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബാമ്നോലിയിലായിരുന്നു സംഭവം. സിഗും സഹായി പോണിയും രാവിലെ വെളുത്ത സ്വിഫ്റ്റ് കാറില്‍ ഡ്വാര്ക ജില്ലാ കോടതിയിലേക്ക് പോകുന്നവഴിയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ കാറിനെ ബൈക്കും സാന്‍ട്രോ കാറും പിന്തുടര്ന്നു. ബൈക്കില്‍ സഞ്ചരിച്ചവര്‍ സിംഗിന്റെ കാറിനു നേര്‍ക്ക് വെടിയുതിര്‍ത്തു.
Post Your Comments