തൃശൂര്‍: കാര്‍ ലോറിയിലിടിച്ച് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു. ബംഗളുരു കലഹജ കൃഷ്ണദേവരായര്‍ ലേഔട്ടില്‍ ഗണേഷ് (44), പുനലൂര്‍ ആറന്പുന്ന ഉത്രാടം വീട്ടില്‍ ജയകൃഷ്ണന് (38) എന്നിവരാണു മരിച്ചത്.
ബിസിനസുകാരനായ ഗണേഷ് വ്യാപാര സംബന്ധമായ ആവശ്യത്തിന് കോഴിക്കോട് വന്നശേഷം സുഹൃത്തായ ജയകൃഷ്ണനോടൊപ്പം തൃശൂരിലേക്ക് സാന്‍ട്രോ കാറില്‍ മടങ്ങവേ കഴിഞ്ഞ ദിവസം രാത്രി 11 നായിരുന്നു അപകടം. തൃശൂർ – കുന്നംകുളം സംസ്ഥാന പാതയില്‍ കെപ്പറമ്ബ് ഭാഗത്ത് വെച്ച് മുന്നിലുള്ള വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരേ വന്ന ചരക്കുലോറിയില്‍ ഇടിക്കുകയായിരുന്നു. ഹെവേ പോലീസും ഫയര്‍ഫോഴ്സുമെത്തി നാട്ടുകാരുടെ സഹായത്തോടെയാണു കാറില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകർന്നു.
Also read ; മണ്ണിടിഞ്ഞ് വീണ് അപകടം ; ഒരാൾ കുടുങ്ങി കിടക്കുന്നു
Post Your Comments