ന്യൂയോര്‍ക്ക്: തെരഞ്ഞെടുപ്പിന് ചില പാർട്ടികളെ സഹായിക്കാനായി ഫേസ് ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായ കേംബ്രിഡ്ജ് അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തി. ബുധനാഴ്ചയാണ് കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. കോടിക്കണക്കിന് ഫേസ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ തങ്ങളെ ഇടപാടുകാര്‍ ഉപേക്ഷിച്ചു.
ഇനിയും കൂടുതല്‍ കാലം ബസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും അമേരിക്കയിലും ബ്രിട്ടനിലും കണ്‍സള്‍ട്ടന്‍സി പാപ്പരായി പ്രഖ്യാപിക്കുമെന്നും സ്ഥാപനം പ്രസ്താവനയില്‍ അറിയിച്ചു. നിരവധി അന്വേഷണങ്ങള്‍ നേരിടുകയും ലോക വ്യാപകമായി പ്രവര്‍ത്താനാനുമതിക്ക് ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്ഥാപനം അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തത്.
ഒാണ്‍ലൈന്‍ പരസ്യത്തിന്റെ ഭാഗമെന്ന നിലയില്‍ ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തിയ നടപടി രാഷ്ട്രീയപരമായും വ്യാവസായികപരമായും വ്യാപകമായി അംഗീകരിക്കപ്പെട്ടതാണെന്നും സ്ഥാപനം ന്യായീകരിച്ചു. അതെ സമയം കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചു പൂട്ടാനുള്ള തീരുമാനം, വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള നടപടികളെ ബാധിക്കില്ലെന്ന് ഫേസ് ബുക്ക് അറിയിച്ചു.
Post Your Comments