Latest NewsNewsInternational

ഒടുവിൽ കേംബ്രിഡ്​ജ്​ അനലിറ്റിക്ക അടച്ചുപൂട്ടി

ന്യൂയോര്‍ക്ക്​: തെരഞ്ഞെടുപ്പിന് ചില പാർട്ടികളെ സഹായിക്കാനായി ഫേസ്​ ബുക്ക്​ വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായ കേംബ്രിഡ്​ജ്​ അനലിറ്റിക്ക പ്രവര്‍ത്തനം നിര്‍ത്തി. ബുധനാഴ്​ചയാണ്​ കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന്​ അറിയിച്ചത്​. കോടിക്കണക്കിന്​ ഫേസ്​ ബുക്ക്​ ഉപയോക്​താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ തങ്ങളെ ഇടപാടുകാര്‍ ഉപേക്ഷിച്ചു.

ഇനിയും കൂടുതല്‍ കാലം ബസിനസ്​ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കില്ലെന്നും അമേരിക്കയിലും ബ്രിട്ടനിലും കണ്‍സള്‍ട്ടന്‍സി പാപ്പരായി പ്രഖ്യാപിക്കുമെന്നും സ്​ഥാപനം പ്രസ്​താവനയില്‍ അറിയിച്ചു. നിരവധി അന്വേഷണങ്ങള്‍ നേരിടുകയും ലോക വ്യാപകമായി പ്രവര്‍ത്താനാനുമതിക്ക്​ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിലാണ്​ സ്​ഥാപനം അടച്ചുപൂട്ടാനുള്ള തീരുമാനമെടുത്തത്​.

ഒാണ്‍ലൈന്‍ പരസ്യത്തിന്റെ ഭാഗമെന്ന നിലയില്‍ ഫേസ്​ബുക്ക്​ വിവരങ്ങള്‍ ചോര്‍ത്തിയ നടപടി രാഷ്​ട്രീയപരമായും വ്യാവസായികപരമായും വ്യാപകമായി അംഗീകരിക്കപ്പെട്ടതാണെന്നും സ്​ഥാപനം ന്യായീകരിച്ചു. അതെ സമയം കേംബ്രിഡ്​ജ്​ അനലിറ്റിക്ക അടച്ചു പൂട്ടാനുള്ള തീരുമാനം, ​വിവരങ്ങള്‍ ചോര്‍ത്തിയതി​​​ന്റെ വിശദാംശങ്ങള്‍ അറിയാനുള്ള നടപടികളെ ബാധിക്കില്ലെന്ന്​ ഫേസ്​ ബുക്ക്​ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button