ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി മോദി സര്‍ക്കാര്‍. വയോജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി നടപ്പാക്കിയ പ്രധാന്‍ മന്ത്രി വയാ വന്ദന്‍ യോജനയില്‍ ഇനി ഇരട്ടി നിക്ഷേപത്തിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍. നിക്ഷേപ പരിധി 15 ലക്ഷമാക്കി ഇരട്ടിപ്പിച്ചാണ് സര്‍ക്കാര്‍ തീരുമാനം. “മുതിര്‍ന്ന പൗരന്മാരുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാനായി പദ്ധതിയിലെ നിക്ഷേപ തുക 7.5 ലക്ഷത്തില്‍ നിന്ന് 15 ലക്ഷമാക്കി ഉയര്‍ത്താനാണ് തീരുമാനമെന്നും ഇത് രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ഒന്നായി മാറുമെന്നും” അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച്ചയാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാര്‍ ഇറക്കിയത്. 2018 മെയ് 4ന് പ്രാബല്യത്തില്‍ വന്ന വിജ്ഞാപനത്തിന് 2020 മാര്‍ച്ച് 31 വരെയാണ് കാലാവധി. ഇത് അവസാനിക്കുമ്പോള്‍ നിക്ഷേപ പരിധി വീണ്ടും വര്‍ധിപ്പിക്കാനാണ് സാധ്യത. ഇതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം 10,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്നതിനാണ് വഴിതുറക്കുന്നത്. 2018 മാര്‍ച്ച് വരെ ഏകദേശം 2.23 ലക്ഷം മുതിര്‍ന്ന പൗരന്മാര്‍ക്കാണ് പദ്ധതി പ്രകാരം 1000 രൂപ മുതലുള്ള പ്രതിമാസ പെന്‍ഷന് അനുമതി ലഭിച്ചത്. പത്തു വര്‍ഷ കാലാവധിയിലാണ് പെന്‍ഷന്‍ പദ്ധതി.
Post Your Comments