പട്ന: ബസ് മറിഞ്ഞ് തീപിടിച്ച് 27 മരണം. വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് ബിഹാറിലെ ഈസ്റ്റ് ചെമ്ബാരന്‍ ജില്ലയില്‍ മോത്തിഹാരിയിലെ ബെല്‍വയില്‍ ദേശീയ പാത 28 ല്മുസാഫര്പുരില്നിന്നും ഡല്‍ഹിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ സദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസാഫര്‍പുരില്‍നിന്നുള്ളവരായിരുന്നു ഭൂരിപക്ഷം യാത്രക്കാരും.
മുന്നില്‍പോയ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടം. റോഡില്‍നിന്നും തെന്നിമാറിയ ബസ് കീഴ്മേല്മറിഞ്ഞ ഉടനെ തീപിടിച്ചു. കനത്ത മഴ പെയ്തതും, അപകടത്തില്‍പ്പെട്ട ഉടനെ ബസ്സ് തീപിടിച്ചതും, രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമാക്കിയതായി പോലീസ് അറിയിച്ചു.
Also read ; കാര്‍ ലോറിയിലിടിച്ച് മലയാളിയടക്കം രണ്ടുപേര്‍ മരിച്ചു
Post Your Comments