ന്യൂഡൽഹി : ദേശീയ അവാര്‍ഡ് ജേതാക്കക്കൾ പ്രതിഷേധിക്കുന്നു. പതിനൊന്നു പേർക്ക് മാത്രമാണ് രാഷ്ട്രപതി അവാർഡ് നൽകാൻ അനുമതി നൽകിയത് . പുരസ്‌കാര വിതരണത്തിലെ തരംതിരിവ് ചൂണ്ടിക്കാട്ടിയായിരുന്നു മറ്റു ജേതാക്കൾ പ്രതിഷേധിച്ചത്. പുതിയ പരിഷ്‌കാരത്തിനെതിരെ വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് നല്‍കുന്ന പരാതിയില്‍ യേശുദാസും ഒപ്പിട്ടു. എന്നാൽ ഉപരാഷ്ട്രപതി അവാർഡ് നൽകിയാൽ സ്വീകരിക്കുമെന്ന് ജേതാക്കൾ അറിയിച്ചു.
സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണ് രാഷ്ട്രപതി പുരസ്‌കാരം നല്‍കുന്ന 11 പേരില്‍ കേരളത്തില്‍ നിന്നുള്ളത്. വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍ തുടങ്ങിയവയാണ് രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റു പുരസ്‌കാരങ്ങള്‍.
എല്ലാവര്‍ക്കുമുള്ള പുരസ്‌കാരം രാഷ്ട്രപതി നേരിട്ട് നല്‍കുന്നതാണ് ഇതുവരെയുള്ള പതിവ്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്നലെ ചടങ്ങിന്റെ റിഹേഴ്‌സലിനെത്തിയപ്പോഴാണ് പുതിയ വ്യവസ്ഥ അറിയിച്ചത്. 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും മറ്റുള്ളവര്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് അറിയിച്ചു. ഇതോടെ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധിച്ചു. ഇവരെ സ്മൃതി ഇറാനി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഈ വര്‍ഷം മുതലുള്ള പരിഷ്‌കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല.
വൈകീട്ട് 5.30നാണ് ചടങ്ങുകള്‍ ആരംഭിക്കുക. 14 പ്രധാന പുരസ്‌കാരങ്ങളാണ് ഇക്കുറി മലയാളത്തിന് ലഭിച്ചത്. മരണാന്തര ബഹുമതി നല്‍കി മികച്ച നടിയായ തെരഞ്ഞെടുത്ത ശ്രീദേവിയുടെ പുരസ്‌കാരം ഭര്‍ത്താവ് ബോണി കപൂറും കുടുംബവും ചേര്‍ന്ന് ഏറ്റുവാങ്ങും.
Post Your Comments