കതിരൂർ/ കണ്ണൂർ: നാല് വയസുകാരിക്ക് കലശലായ വയറുവേദനയെ തുടർന്ന് വീട്ടുകാരുടെ അന്വേഷണത്തിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന പീഡന പരമ്പര.പെട്ടെന്നൊരുദിവസം കളിയും ചിരിയും മാഞ്ഞ കുട്ടി നിശബ്ദയായി. കുട്ടിയുടെ വിട്ടുമാറാത്ത വയറുവേദനയും വീട്ടുകാരില്‍ സംശയമുണര്‍ത്തി. ഇതോടെ സംശയത്തിലായ വീട്ടുകാര്‍ സ്‌നേഹപൂര്‍ണമായ പെരുമാറ്റത്തിലൂടെ കുട്ടിയുടെ മനസുതുറക്കുകയായിരുന്നു.
അമ്മ ജോലിക്കായി വീട്ടില്‍ നിന്നു മാറി നിന്ന സമയത്ത് അച്ഛനും പുറത്തു പോകുമ്പോൾ 17 കാരന്‍ വീട്ടില്‍ എത്തും. പലതവണയാണ് സ്വന്തം വീട്ടില്‍ വച്ചു കുട്ടി പീഡനത്തിന് ഇരയായത്. അച്ഛനും അമ്മയും പുറത്തുപോകുമ്പോള്‍ പത്തുവയസുകാരനായ മൂത്ത സഹോദരനും കുട്ടിയുടെ ഇരട്ട സഹോദരനും മാത്രമാണ് വീട്ടില്‍ ഉണ്ടാകാറ്. സംഭവം പുറത്തറിയാതിരിക്കാന്‍ കുട്ടിയെ പീഡിപ്പിച്ച പതിനേഴുകാരൻ ബൈക്കിടിപ്പിച്ച് കുട്ടിയുടെ തുടയെല്ലു തകര്‍ത്തു.
സാധാരണ അപകടമാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീടാണ് വീട്ടുകാര്‍ വിവരങ്ങള്‍ അറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ ഇടപെട്ട കേസില്‍ കുറ്റപത്രം തയ്യാറായിട്ടില്ല. പ്രതിക്കെതിരെ പോക്‌സോ ചുമത്തി കേസ് എടുത്ത പോലീസ് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യത്തില്‍ വിട്ടു.
Post Your Comments