Latest NewsIndiaNews

പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം മുറിച്ചുമാറ്റി യുവതി

എത്വാ: പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം യുവതി മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ എത്വയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെ കുമാർ എന്ന യുവാവ് കയറിപിടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പീഡനത്തിൽ നിന്ന് രക്ഷപെടാൻ യുവതി ഇയാളെ സകലശക്തിയുമെടുത്ത് കെട്ടിയിടുകയും ലൈംഗിക അവയവം ഛേദിക്കുകയുമായിരുന്നു.

Read Also: അഞ്ചു വര്‍ഷത്തിനിടെ ‘ഒരു ലക്ഷം കോടി’യുടെ ബാങ്ക് തട്ടിപ്പ്: റിസര്‍വ് ബാങ്ക് വെളിപ്പെടുത്തല്‍

യുവതി തന്നെയാണ് പോലീസിനെ സംഭവസ്ഥലത്ത് വിളിച്ചുവരുത്തിയത്. പിന്നീട് സൈഫൈ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ യുവാവിനെ പ്രവേശിപ്പിച്ചു. കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി പോലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button