ദുബായ്: സ്വര്‍ണ-വജ്ര വ്യാപാരികള്‍ക്ക് ആശ്വാസം പകര്‍ന്ന് ദുബായ് ഭരണകൂടത്തിനറെ പുതിയ തീരുമാനം. മൊത്ത വിപണിയില്‍ സ്വര്‍ണത്തിനുണ്ടായിരുന്ന അഞ്ചു ശതമാനം വാറ്റ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഭരണകൂടം തീരുമാനിച്ചു. എന്നാല്‍ ചെറുകിട വ്യാപാരികള്‍ എല്ലാ വ്യാപാര ഇടപാടുകളിലും അഞ്ചു ശതമാനം നികുതി വച്ച് തുടര്‍ന്നും അടയ്ക്കണം. ചെറുകിട വ്യാപാരികള്‍ സ്വര്ണമെടുക്കുമ്പോള് മൊത്ത വിലയില്‍ കുറവു വരുന്നതിനാല്‍ ചില്ലറ വിപണി വിലയില്‍ നേരിയ കുറവുണ്ടാകുമെന്നും വ്യാപാരം വര്‍ധിക്കുമെന്നുമാണ് വിലയിരുത്തല്‍.
ഇതോടെ യുഎഇയില്‍ സ്വര്‍ണ വ്യാപാരം മികച്ച നിക്ഷേപക സൗഹൃദ മേഖലയായി വളരുമെന്നും വിലയിരുത്തുന്നുണ്ട്. രാജ്യാന്തര തലത്തില്‍ നിന്നും കൂടുതല്‍ നിക്ഷേപകരെ ലഭിക്കുവാന്‍ ഭരണകൂടത്തിനറെ പുതിയ തീരുമാനം ഏറെ ഗുണകരമാകും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ദുബായില്‍ സ്വര്‍ണ വിപണിയില്‍ കാര്യമായ വര്‍ധനവ് ഉണ്ടായിരുന്നില്ല. ഈ വര്‍ഷവും ആദ്യ നാലു മാസങ്ങള്‍ക്ക് ശേഷമാണ് വിപണി ഉയരാന്‍ തുടങ്ങിയത്.
Post Your Comments