തിരുവനന്തപുരം: ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ തിരുവനന്തപുരത്തേക്ക്. ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2018 എന്ന ഡാന്‍സ് ഷോയില്‍ പങ്കെടുക്കാനാണ് മെയ് 27ന് താരത്തിന്റെ വരവ്. മൂന്ന് മണിക്കൂറോളം നീളുന്ന നൃത്ത രാവില്‍ 35 ല്‍ പ്പരം നൃത്തരൂപങ്ങള്‍ അരങ്ങേറും. ഏഷ്യയില്‍ തന്നെ ഇത്തരത്തില്‍ ഒരു നൃത്ത മാരത്തോണ്‍ ആദ്യമായിട്ടാണെന്ന് നടക്കുന്നത്.
സണ്ണി ലിയോണിന് പുറമെ ഷംന കാസിം,പാരീസ് ലക്ഷ്മി തുടങ്ങി 250 ല്‍ പ്പരം ദേശീയഅന്തര്‍ദേശീയ നര്‍ത്തകിനര്‍ത്തകന്മാര്‍ പങ്കെടുക്കും. നൃത്തച്ചുവടുകളുമായിട്ടാണ് സണ്ണി ലിയോണ്‍ കാണികള്ക്കുമുന്നിലെത്തുക. കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് പരിപാടി. 600 രൂപാ മുതല്‍ 5000 രൂപാ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. ഓണ്‍ലൈനിലും കൗണ്ടര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
Post Your Comments