റിയാദ്: കടകളുടെ പ്രവർത്തി സമയം സംബന്ധിച്ച് സമൂഹ മാധ്യമങ്ങൾ വഴി നടക്കുന്ന വ്യജ പ്രചാരണം നിഷേധിച്ചുകൊണ്ട് സൗദി. കടകളുടെ പ്രവൃത്തി സമയം രാവിലെ ആറു മണി രാത്രി ഒൻപതു മണി വരെയാണെന്ന് നിയമം വന്നുവെന്നായിരുന്നു പ്രചാരണം.
എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നു സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ഉന്നതാധികാര സമിതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ നിയമം പ്രാബല്യത്തിലാകൂ എന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ വിശദീകരണം.
Post Your Comments