Latest NewsCricketNewsIndiaSports

നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഹിറ്റ്മാന്‍, നാണം കെട്ട് മതിയായില്ലേന്ന് സോഷ്യല്‍ മീഡിയ

ബെംഗളൂരു: ഐപിഎല്‍ 11-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന് പതിവുപോലെ വീണ്ടും തോല്‍വി. ആര്‍സിബി മുന്നോട്ട് വെച്ച 168 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 153 റണ്‍ നേടാനേ ആയൊള്ളു. മുംബൈ ഇന്ത്യന്‍സ് നിരയില്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ശോഭിക്കാനായില്ല. പതിവു പോലെ റണ്‍ നേടാതെ താരം പവലിയനില്‍ മടങ്ങി എത്തി.

ഗോള്‍ഡന്‍ ഡക്കായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് നാണക്കേടിന്റെ ഒരു റെക്കോര്‍ഡ് കൂടി സ്വന്തമായി. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ട് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കാകുന്ന താരമെന്ന നാണം കെട്ട റെക്കോര്‍ഡാണ് രോഹിത് ശര്‍മ്മയുടെ പേരിലായത്.

റോയല്‍ ചലഞ്ചേഴ്സിനെതിരേയും രാജസ്ഥാന്‍ റോയല്‍സിനെതിരേയുമാണ് രോഹിത്ത് ഗോള്‍ഡന്‍ ഡെക്കില്‍ പുറത്തായത്. കഴിഞ്ഞ മാസം 22ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റണ്‍ ഔട്ടിലൂടെയാണ് താരം പുറത്തായതെങ്കില്‍ ഇന്ന് ഉമേഷ് യാദവിന്റെ ബോളില്‍ കീപ്പര്‍ക്ക് പിടികൊടുത്താണ് രോഹിത്ത് നാണം കെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button