Latest NewsIndiaNewsCrime

അഞ്ചു വര്‍ഷത്തിനിടെ ‘ഒരു ലക്ഷം കോടി’യുടെ ബാങ്ക് തട്ടിപ്പ്: റിസര്‍വ് ബാങ്ക് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നടന്നത് ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകളാണെന്ന വെളിപ്പെടുത്തലുമായി റിസര്‍വ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം സമര്‍പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ബാങ്ക് തട്ടിപ്പ് സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നത്. 2013 മുതല്‍ ഈ വര്‍ഷം വരെ നടന്ന തട്ടിപ്പിനറെ വിശദാംശങ്ങളാണിവ. 2013-14 കാലയളവില്‍ 10,170 കോടി നഷ്ടമുണ്ടാക്കിയ 4306 കേസുകള്‍, 14-15ല്‍ 4639, 2015-16ല്‍ 4693, 2016-17 ല്‍ 5076 , 2017 മുതല്‍ 2018 മാര്‍ച്ച് വരെ 5152 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. ഇത്രയും കേസുകളിലായി 1,00,718 കോടി രൂപ നഷ്ടമായതായാണ് ആര്‍ബിഐയുടെ വെളിപ്പെടുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button