കിടിലൻ ഫീച്ചറുമായി ഫേസ്ബുക്ക്. സെർച്ച് ഹിസ്റ്ററി ക്ലിയര്‍ ചെയ്യാന്‍ സാധിക്കുന്ന ക്ലിയര്‍ ഹിസ്റ്ററി ടൂൾ അവതരിപ്പിച്ച വിവരം ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഫേസ്ബുക്കിന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഇക്കാര്യം അവതരിപ്പിക്കുകയെന്നും,പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ തങ്ങളുടെ ബ്രൗസിംഗ് ഹിസ്റ്ററി മായ്ചുകളയാന്‍ ഉപയോക്താക്കള്‍ക്കാകുമെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു.
കേംബ്രിജ് അനലിറ്റിക്ക, ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ബ്രൗസിംഗ് ഹിസ്റ്ററി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്നാണ് സ്വകാര്യതാ മാനദണ്ഡങ്ങളില്‍ പ്രധാന മാറ്റം വരുത്താന്‍ സുക്കര്‍ബര്‍ഗ് തയ്യാറായിട്ടുള്ളത്. കൂടാതെ ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനവും വൈകാതെ തന്നെ ഫേസ്ബുക്കില്‍ ലഭ്യമാകുമെന്നാണ് സൂചന.
Also read ; ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ തിരുവനന്തപുരത്തേക്ക്
Post Your Comments