Latest NewsKeralaNews

ആര്‍സിസിയില്‍ രക്തം ദാനം ചെയ്തവരില്‍ 40 പേര്‍ക്ക് എച്ച്‌ഐവി, ഞെട്ടിക്കുന്ന വിവരം ഇങ്ങനെ

തിരുവനന്തപുരം: രക്ത പരിശോധനയില്‍ എച്ച്‌ഐവി അട്കം മാരക രോഗങ്ങള്‍ കണ്ടെത്തിയാലും രക്തം നല്‍കുന്നവരെ ആര്‍സിസി കൃത്യമായി വിവരങ്ങള്‍ അറിയിക്കുന്നില്ല. ഇവിടെ രക്തം നല്‍കിയവരില്‍ 40 പേര്‍ക്ക് എച്ച്‌ഐവി ബാധ കണ്ടെത്തി.

എച്ച്‌ഐവി അല്ലാതെ മറ്റു പകര്‍ച്ച വ്യാധികള്‍ 22പേരിലും കണ്ടെത്തി. എന്നാല്‍ പലരേയും രോഗബാധയെക്കുറിച്ച് അറിയിച്ചിട്ടില്ല. ഇവരില്‍ പലരും അര്‍.സി.സിയിലെത്തി വീണ്ടും രക്തം നല്‍കുകയും ചെയ്തു. 2016 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍19324 യൂണിറ്റ് രക്തഘടകമാണ് ഉപയോഗിക്കാന്‍ കഴിയാതെ നശിപ്പിച്ച് കളഞ്ഞത്.

ദേശീയ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എങ്കില്‍ ഗുണലനിലവാര പരിശോധന നടത്തിയതിന്റെ അടക്കം വിശദാംശങ്ങള്‍ നല്‍കാമോ എന്ന ചോദ്യത്തിനുള്ള മറുപടി ഇതൊന്നും രേഖപ്പെടുത്തിയിട്ടില്ലാ എന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button