KeralaLatest NewsNewsIndia

മോദിക്കെതിരെ വധഭീഷണിയുമായി കോഴിക്കോടുകാരന്‍; പിന്നീട് സംഭവിച്ചതിങ്ങനെ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണിയുമായി പതിനേഴുകാരന്‍. വാട്സാപ്പ് വഴി മോദിയെ വധിക്കാന്‍ ആഹ്വാനം ചെയ്ത കോഴിക്കോട് പെരുമണ്ണ സ്വദേശിയെ മലപ്പുറം പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം മോദിയെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി മുഴക്കിയ മുഹമ്മദ് റഫീഖ് എന്ന ആളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1998ല്‍ ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായിരുന്ന മുഹമ്മദ് റഫീഖ് എട്ടു മിനിട്ടോളം ഫോണിലൂടെ നടത്തിയ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഞങ്ങള്‍ മോദിയെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു. 1998ല്‍ അദ്വാനി നഗരത്തില്‍ വന്ന സമയത്തും ഞങ്ങളാണ് ബോംബ് വച്ചതെന്ന് ഭീഷണിയില്‍ പറഞ്ഞിരുന്നു. 100ഓളം വാഹനങ്ങള്‍ താന്‍ നശിപ്പിച്ചിട്ടുണ്ടെന്നും നിരവധി കേസുകള്‍ തനിക്കെതിരെ ഉണ്ടെന്നും മറു വശത്തിരിക്കുന്ന വ്യക്തിയും പറയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button