തിരുവനന്തപുരം : കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ സഹോദരി ഇലീസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ വച്ചാണ് കൂടിക്കാഴ്ച്ച നടന്നത്. സര്‍ക്കാര്‍ നല്കിയ എല്ലാ സഹായ സഹകരണങ്ങള്‍ക്കും ഇലീസ് നന്ദി അറിയിച്ചു. ഇലീസുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ സര്‍ക്കാരിന് എതിരായി വാര്‍ത്ത വന്നതില്‍ വിഷമമുണ്ടെന്നും ഇലീസ് പിണറായിയെ അറിയിച്ചു. എന്നാല്‍ അതില്‍ വിഷമിക്കേണ്ടതില്ലെന്നും പിന്നില്‍ രാഷ്ട്രീയ ഉദ്ദേശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപിയെ സന്ദര്‍ശിച്ചിരുന്നുവെന്നും അദ്ദേഹം പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിയെന്നും ഇലീസ് അറിയിച്ചു.
Post Your Comments