Latest NewsNewsIndiaUncategorized

ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഗര്‍ഭിണിയായ ബന്ധുവിനെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പീഡിപ്പിച്ചു

ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഗര്‍ഭിണായായ ബന്ധുവിനെ ഒരു കൂട്ടം ആള്‍ക്കാര്‍ ബല്ത്സംഗം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നില്‍ എന്നാണ് ആരോപണം. ഞായറാഴ്ച രാത്രി വെസ്റ്റ് ബംഗാളിലെ നദിയ ജില്ലയിലാണ് സംഭവം.

വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവാണ് ബലാത്സംഗത്തിനിരയായത്. നോമിനേഷന്‍ പിന്‍വലിക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപി സ്ഥാനാര്‍ത്ഥിയോട് ആവശ്യപ്പെട്ടിരുന്നു, ഇതിന് സമ്മതിക്കാതെ വന്നതാണ് ബന്ധുവിനെ പീഡിപ്പിക്കാന്‍ കാരണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയും കുടുംബവും ആരോപിക്കുന്നു.

also read: ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ പ്രതിക്കു വധശിക്ഷ

കഴിഞ്ഞ ദിവസം രാത്രി തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വീട്ടില്‍ അതിക്രമിച്ച് കയറി. തങ്ങളെ മര്‍ദിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഗര്‍ഭിണിയായ ബന്ധുവിനെ വലിച്ചിഴച്ചു. ആറ് മാസം ഗര്‍ഭിണിയായ യുവതിയെ ബലാത്സംഗം ചെയ്തുവെന്നും കുടുംബാംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു.

തുടര്‍ന്ന് യുവതിയെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതി ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. സംഭവത്തില്‍ പരാതി ലഭിച്ചുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button