Latest NewsCinema

സിനിമ കാണുന്നതിനിടെ പൊട്ടിച്ചിരിച്ചു; യുവതിയോട് തീയറ്റർ അധികൃതർ ചെയ്‌തത്‌

സിനിമ കാണുന്നതിനിടെ ഉച്ചത്തിൽ പൊട്ടിചിരിച്ച പെൺകുട്ടിയെ തീയറ്റർ അധികൃതർ പുറത്താക്കി. 25 വയസുള്ള ആട്ടിസ്റ്റിസ്റ്റുകൂടിയായ തംസിൻ പാർക്കർ എന്ന പെൺകുട്ടിയെയാണ് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ (ബി.എഫ്.ഐ) അധികൃതർ പുറത്താക്കിയത് .

‘ദി ഗുഡ് ദ് ദി ബാഡ് ആൻഡ് ദി അഗ്ലി’ എന്ന ചിത്രം കാണാൻ രണ്ടു സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. ചിത്രത്തിലെ മനോഹമായ ഒരു രംഗം എത്തിയപ്പോൾ കുട്ടി ഉച്ചത്തിൽ ചിരിച്ചു. എന്നാൽ കുട്ടിയുടെ ശബ്ദം കാരണം സിനിമ കാണാൻ ബുദ്ധിമുട്ടാണെന്ന് ചിലർ പരാതി നൽകി. പരാതിയെ തുടർന്നാണ് പെൺകുട്ടിക്കെതിരെ നടപടി എടുത്തത്.

എന്നാൽ തന്റെ മകൾ ഈ ചിത്രം എട്ടുതവണ കണ്ടെന്നും അവൾക്ക് ഈ ചിത്രം വളരെ ഇഷ്ടമാണെന്നും എന്നിട്ടും അവളോട് തീയറ്റർ അധികൃതർ കാണിച്ചത് മുഷ്യാവകാശ ലംഘനമാണെന്നും അമ്മ ലിഡിയ പാർക്കർ അഭിപ്രായപ്പെട്ടു. തന്റെ മകളെ ബലമായി വലിച്ചു പുറത്താക്കിയപ്പോൾ പലരും പരിഹസിക്കുകയാണുണ്ടായത്. നിർഭാഗ്യവശാൽ, മകളുടെ ജന്മദിനം കൂടിയായിരുന്നു അന്ന്.

സംഭവം സംബന്ധിച്ച് അഭിഭാഷകനോട് സംസാരിച്ചപ്പോൾ ഒന്നെങ്കിൽ മകൾക്കും കൂട്ടുകാർക്കുമായി ഒരു സ്ക്രീനിങ് നടത്തണമെന്നും അതുമല്ലെങ്കിൽ ബി.എഫ്.ഐ മാപ്പുപറയണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് ബിഎഫ്ഐ മാപ്പ് ചോദിച്ചിരുന്നു എന്നാൽ അതിൽ ഒട്ടും ആത്മാർത്ഥ ഉണ്ടായിരുന്നില്ലെന്നും ലിഡിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button