Latest NewsNewsInternational

ഫെയ്സ്ബുക്കിന് പിന്നാലെ ട്വിറ്ററും; കേംബ്രിജ് അനലിറ്റിക്കയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി

കേംബ്രിജ് അനലിറ്റിക്കയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി ട്വിറ്ററും. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള അഞ്ച് മാസ കാലയളവില്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ ട്വീറ്റുകള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ തുടങ്ങിയവ കേംബ്രിജ് അനലിറ്റിക്കയ്ക്ക് വിറ്റിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോഗന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന സ്ഥാപനമാണ് ട്വിറ്ററില്‍ നിന്നും വിവരങ്ങള്‍ വാങ്ങി കേബ്രിജ് അനലിറ്റിക്കയ്ക്ക് നല്‍കിയിരിക്കുന്നത്. കേംബ്രിജ് സര്‍വകലാശാല ഗവേഷകന്‍ അലക്സാണ്ടര്‍ കോഗന്‍ നിര്‍മിച്ച തേര്‍ഡ് പാര്‍ട്ടി ആപ്പ് വഴിയാണ് കേബ്രിജ് അനലിറ്റിക്ക ട്വിറ്ററിലെയും ഡേറ്റ ചോര്‍ച്ച നടന്നിരിക്കുന്നത്. വാങ്ങിയിട്ടുണ്ടെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇക്കാര്യം സ്ഥിരീകരിച്ച ട്വിറ്റര്‍ എത്ര അക്കൗണ്ടുകളാണ് ചോര്‍ത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം, പരസ്യങ്ങള്‍ക്കും ബ്രാന്‍ഡിങ്ങിനും മറ്റും ഉപയോഗിക്കുന്ന രീതിയിലുള്ള ഡേറ്റ ശേഖരണമാണ് ഇവര്‍ നടത്തിയിട്ടുള്ളതെന്നാണ് ട്വിറ്ററിന്റെ വാദം. ജിഎസ്ആറില്‍ നിന്നും യാതൊരുവിധ ഡേറ്റയും കൈപറ്റിയിട്ടില്ലെന്നാണ് കേംബ്രിജ് അനലിറ്റിക്ക ഇക്കാര്യത്തില്‍ പറയുന്നത്.

ട്വിറ്ററിലെ ഭൂരിഭാഗം ട്വീറ്റുകളും പബ്ലിക് ആണ്. അവ ശേഖരിക്കുന്നതിന് ട്വിറ്റര്‍ കമ്പനികളില്‍ നിന്നും സംഘടനകളില്‍ നിന്നും പണം ഈടാക്കുന്നുണ്ട്. ഇങ്ങനെ വലിയ തോതിലുള്ള വിവരങ്ങള്‍ ഉപയോഗിച്ച് പൊതു അഭിപ്രായമെന്തെന്ന് മനസിലാക്കാനും ചില വിഷയങ്ങളുടെ സ്വീകാര്യത എത്രത്തോളമുണ്ടെന്ന് മനസിലാക്കാനും സാധിക്കും. എന്നാല്‍ തങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഡാറ്റ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതും മറ്റിടങ്ങളില്‍ നിന്നും ശേഖരിച്ച വ്യക്തിവിവരങ്ങളുമായി ഒത്തുനോക്കുന്നതും ട്വിറ്റര്‍ വിലക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button