North EastpilgrimageIndia Tourism Spots

അമര്‍നാഥ് : മതസൗഹാർദ്ദത്തിന്റെ മാതൃകാസ്ഥാനം

തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ നടത്താന്‍ താത്പര്യമുള്ളവരാണ് നമ്മളില്‍ പലരും. ജന്മ പുണ്യങ്ങളുടെ പാപവും പേറി മോക്ഷത്തിനായി പലരും ഇത്തരം യാത്രകള്‍ നടത്തുന്നു. അത്തരം ഒരു യാത്രയാണ് അമര്‍നാഥ് തീര്‍ത്ഥാടനം. സംഹാരമൂര്‍ത്തിയായ ശിവന്‍റെ അനുഗ്രഹം തേടി ഭക്തര്‍ അമര്‍നാഥിലേക്ക് നടത്തുന്ന യാത്ര.

ശ്രാവണ മാസത്തിലാണ് അമര്‍നാഥ്‌ യാത്ര സാധാരണ നടത്തുക. കുത്തനെയുള്ള കയറ്റങ്ങളും അതികഠിനമായ കാലാവസ്ഥയും അതിജീവിച്ച് വേണം അമര്‍നാഥിലെത്താന്‍. ജൂണ്‍, ജൂലായ്‌, ഓഗസ്റ്റ്‌ മാസങ്ങളില്‍ ഒഴിച്ച് വര്‍ഷം മുഴുവന്‍ മഞ്ഞ് മൂടിക്കിടക്കുന്നതിനാല്‍ ഈ മാസങ്ങളില്‍ മാത്രമേ ക്ഷേത്രം തുറക്കാറുള്ളൂ.

ജമ്മു കശ്മീരിലെ അമർനാഥിലെ ഒരു ഗുഹയിലാണ് ഈ ക്ഷേത്രം. ശ്രീനഗറിൽ നിന്ന് 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് പ്രസിദ്ധമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. ഇതിനെയാണ്‌ ഹിമലിംഗം എന്നു പറയുന്നത്. ഗുഹയിൽ ജലം ഇറ്റു വീണ്‌ ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു. വേനൽക്കാലത്ത് ഈ മഞ്ഞുരുകി ലിംഗം അപ്രത്യക്ഷമാകാറുമുണ്ട്. 400 വർഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയിൽപ്പെടുകയും ആരാധന നടത്താനാരംഭിക്കുകയും ചെയ്തത്. ശിവന്റെ പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ ഒന്ന് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ശില്പചാതുരിയുടെ വിസ്മയതീരം–അക്ഷർധാം ക്ഷേത്രം!

പ്രധാനമായും രണ്ടുവഴിക്കാണ് അമര്‍നാഥിലേക്ക് പോകുന്നത്. ഒന്ന്, ശ്രീനഗര്‍വഴി ബാല്‍ത്താള്‍ എന്ന നഗരംവരെ ബസ്സ് യാത്രയായി എത്തിയിട്ട് അവിടെനിന്ന് 14 കി.മീ ദൂരം കാല്‍നടയായി അമര്‍നാഥ് ഗുഹയിലേക്ക് പോകാം. രണ്ട്, ജമ്മുവിലെ ഭഗവതി നഗറിലെ ബേസ്‌ക്യാമ്പില്‍ രാത്രി തങ്ങിയിട്ട് പിറ്റേന്ന് ഏഴുമണിയോടുകൂടി അണിനിരക്കുന്ന കാരവന്‍ ബസ്സുകളില്‍ അടുത്ത ക്യാമ്പായ പഹല്‍ഗാമിലെത്തി, ഏതെങ്കിലുമൊരു കൂടാരത്തില്‍ തങ്ങി, പിറ്റേന്ന് രാവിലെ അവിടെനിന്ന് ചെറുവണ്ടികളില്‍ 16 കി.മീ അകലെയുള്ള ചന്ദന്‍വാഡിയിലേക്ക് വനയാത്രചെയ്ത് തുടര്‍ന്ന് കാല്‍നടയായി 12 കി.മീ അകലെയുള്ള മൂന്നാം ക്യാമ്പായ ശേഷനാഗിലെത്തി രാത്രി അവിടെ കൂടാരങ്ങളില്‍ തങ്ങുക. പിറ്റേന്ന് രാവിലെ വീണ്ടും 11 കി.മീ അകലെയുള്ള പഞ്ചതരണി ക്യാമ്പിലെത്തി കൂടാരത്തില്‍ രാത്രി കഴിച്ചുകൂട്ടി, പിറ്റേന്ന് രാവിലെ യാത്രതിരിച്ചാല്‍ ആറ് കി.മീ അകലെയുള്ള അമര്‍നാഥ് ഗുഹയിലെത്താം. അമര്‍നാഥ് യാത്ര നിങ്ങള്‍ നടത്തുകയാണെങ്കില്‍ പഹല്‍ഗാംവഴി പോകണം. പ്രകൃതിയുടെ അതി സുന്ദരമായ ചില കാഴ്ചകള്‍ നിങ്ങള്‍ക്ക് ഈ യാത്രയില്‍ ലഭിക്കും.


ശിവന്റെ ജഡാമുടിയിൽനിന്നും വീണ വെള്ളത്തിന്റെ തുള്ളികൾ അഞ്ച് നദികളായി രൂപമെടുത്ത് പഞ്ചധരണി എന്ന് പേർ നേടി. പഞ്ചധരണിയിൽ നിന്നും എട്ട് കിലോമീറ്റർ അമർനാഥ് ഹിമലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നതു.12729 അടി ഉയരമുള്ള ഗിരിശൃംഗമാണ് അമർനാഥ്. അമർനാഥ് ഗുഹയ്ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്. ഇവിടെ ഹിമലിംഗമായ ഈശ്വരൻ തെക്കോട്ട് അഭിമുഖമായാണ് ദർശനം നൽകുന്നത്. കൂടാതെ ഭക്തർ ഇവിടെ നൽകുന്ന കാണിക്കയുടേയും വഴിപാടിന്റെയും ഒരു ഓഹരി ഹിമലിംഗം കണ്ടെത്തിയ മുസ്ലിംകളുടെ സന്തതി പരമ്പരകൾക്ക് നൽകപ്പെടുന്നു. അതിന് പ്രത്യുപകാരമായി മുസ്ലിം സഹോദരങ്ങൾ, ഭക്തരുടെ സൌകര്യം കണക്കിലെടുത്ത് ബഹൽഗാം മുതൽ അമർനാഥ് വരെയുള്ള റോഡ് പുനർനിർമ്മാണം ചെയ്യുകയും ചെയ്യുന്നു. മതസൗഹാർദ്ദത്തിന്റെ മാതൃകാസ്ഥാനമായി അമർനാഥ് ഹിമലിംഗക്ഷേത്രം യശസ്സുയർത്തി നിൽക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button