ദുബായ്: സൂപ്പർ മാർക്കറ്റിൽ വെച്ച് ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവാവ് വിചാരണ നേരിടുന്നു. കുട്ടിയെ ഒറ്റയ്ക്ക് കണ്ടതിനെ തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച പാകിസ്ഥാൻകാരനായ 31 കാരനാണ് പിടിയിലായത്. മാർച്ച് ഏഴിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൂപ്പർ മാർക്കറ്റിൽ നിന്ന് സുഹൃത്തിനോടൊപ്പം എത്തിയ പെൺകുട്ടി തനിച്ചായപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
Read Also: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു
ഏകദേശം 5 മണിയോടെയാണ് സെക്യൂരിറ്റി ഗാർഡ് ഉപദ്രവിക്കാൻ ശ്രമിച്ചതായി തന്റെ മകളുടെ അടുത്ത് നിന്നും ഫോൺ വന്നതെന്നും ഉടൻ തന്നെ താൻ സൂപ്പർ മാർക്കറ്റിലേക്ക് പോയെന്നും പെൺകുട്ടിയുടെ പിതാവ് പറയുകയുണ്ടായി. സൂപ്പർ മാർക്കറ്റിൽ നിന്ന് പുറത്തേക്ക് വരുമ്പോഴാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. എന്നാൽ താൻ അബന്ധത്തിലാണ് പെൺകുട്ടിയെ പിടിച്ചതെന്നായിരുന്നു യുവാവിന്റെ വാദം.
Post Your Comments