ദുബായ് : യു.എ.ഇയില്‍ 69 ശതമാനം മുതിര്‍ന്ന പൗരന്‍മാര്‍ മുഴുവന്‍സമയ ജോലിക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റ് ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് യു.എ.ഇയില്‍ മുഴുവന്‍സമയ ജോലിക്കാരുടെ ശതമാനം ഉയര്‍ന്നതാണ്. എന്നാല്‍ വെറും 12 ശതമാനം ആളുകള്‍ മാത്രമാണ് മുഴുവന്‍ സമയ ജോലികളില്‍ മുഴുകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു തൊഴില്‍ദാതാവിനെ സംബന്ധിച്ച് നല്ല ജോലി വാഗ്ദാനം ചെയ്യുക എന്നതാണ് മഹത്തരമായ കടമ. അതായത് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന കര്‍ത്തവ്യം.
പുതിയ ബിസിനസ്സ് റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും നല്ല തൊഴില്‍ നല്‍കുന്നത് യു.എ.ഇ ആണെന്നാണ്. മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. അത് മറ്റുള്ളവര്‍ക്ക് വിഭാവനം ചെയ്യുന്നു.
യു.എ.ഇയിലെ മികച്ച തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത് 28 ശതമാനം ആളുകളാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നു. മികച്ച തൊഴിലവസരങ്ങളും തൊഴില്‍ദാതാക്കളും വേതന വ്യവസ്ഥകളും യു.എ.ഇയെ മറ്റ് ലോകരാഷ്ട്രങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. ഇതു തന്നെയാണ് തൊഴിലന്വേഷകര്‍ യു.എ.ഇയെ തെരഞ്ഞെടുക്കുന്നതും.
ഒരു രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെന്നത് ആ രാജ്യത്തെ ഏറ്റവും മികച്ച തൊഴിലുകളാണ് . ഇത് മറ്റ് വിദേശരാഷ്ട്രങ്ങളില്‍ നിന്നും യു.എ.ഇലേയ്ക്ക് ജോലി തേടുന്നതിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നു. മധ്യവര്‍ഗത്തിന്റെ ബിസിനസ്സുകാരുടെ വളര്‍ച്ചയ്ക്ക് ഇത് ആക്കം കൂട്ടുന്നു. ഇതും മികച്ച തൊഴില്‍ കേന്ദ്രമാകാന്‍ യു.എ.ഇയിയെ സഹായിച്ചു.
ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതനിലവാരത്തെ കുറിച്ച് ഗാലപ്പ് പോള്‍ നടത്തിയ സര്‍വേയിലാണ് യു.എ.യിലെ തൊഴിലവസരങ്ങള്‍ മികച്ചതാണെന്ന് അഭിപ്രായമുയര്‍ന്നത്. 2005 മുതലാണ് സര്‍വേ ആരംഭിച്ചത്. ലോകത്തെമ്പോടുമുള്ള 99 ശതമാനം ആളുകള്‍ക്കും യു.എ.ഇ വളരെ മികച്ചതാണെന്ന അഭിപ്രായം രേഖപ്പെടുത്തി.
യു.എ.ഇലെ ഭരണ സംവിധാനം, തൊഴില്‍, ബിസിനസ്സ്, പരിസ്ഥിതി, ഭരണാധികാരികളുടെ മനോഭാവം, പൊതുജന ക്ഷേമം, വ്യാപാരം, എന്നിവ ഏറ്റവും മികച്ചതാണെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേര്‍ക്കും ഉണ്ടായിരുന്നത്
Post Your Comments