Cinema

രജനികാന്തിന്റെ കാലയുടെ സാറ്റലൈറ്റ് അവകാശം റെക്കോർഡ് കോടികളിലേക്കെന്ന് റിപ്പോർട്ട്

തമിഴിലെ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് കാല. ആരാധകർ ഏറെ നാളായി റീലിസിനു കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വൻ തുകയ്ക്ക് വിറ്റിരിക്കുകയാണ്. സ്റ്റാര്‍ നെറ്റ് വര്‍ക്ക്‌  75 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ശങ്കര്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം 2.0 യ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സാറ്റലൈറ്റ് അവകാശം ലഭിക്കുന്ന ചിത്രമെന്ന റെക്കോര്‍ഡാണ് കാലായ്ക്ക് ഉളളത്.ശങ്കര്‍ ചിത്രം 2.0 യ്ക്ക് 110 കോടിയാണ് സീ നെറ്റ്വര്‍ക്ക് സാറ്റലൈറ്റ് അവകാശമായി നല്‍കിയത്.

ചേരിയില്‍ നിന്ന് വളര്‍ന്നുവന്ന അധോലോക നേതാവായാണ് കാലയില്‍ രജനി എത്തുന്നതെന്നാണ് വിവരം. മുംബൈയിലെ അധോലോക നായകന്‍ ഹാജി മസ്താന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഹാജി മസ്താന്റെ ദത്തുപുത്രന്‍ രജനീകാന്തിന് വക്കീല്‍ നോട്ടീസ് അയച്ചതോടെ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയല്ല സിനിമയെന്ന് അവര്‍ വിശദീകരണം നല്‍കി.

ജൂണ്‍ 7 ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയത്. അതേസമയം മെയ് 9 ന് ചെന്നൈയില്‍ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുമെന്ന് നിര്‍മ്മാതാവായ നടൻ ധനുഷ് ട്വിറ്ററില്‍ പേജിലൂടെ അറിയിച്ചിരുന്നു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിവ്വഹിക്കുന്നത്,ഛായാഗ്രഹകന്‍ ജി മുരളിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button